ഡാറ്റ്സണ്‍ റെഡിഗോ 1000 സി സി എഞ്ചിനുമായെത്തും

മുംബയ്: ഡാറ്റ്സണ്‍ റെഡിഗോയ്ക്കും 1000 സി സി എഞ്ചിന്‍ ഘടിപ്പിക്കുന്നു റെനോ ~നിസാന്‍. റെഡി ഗോ ഡാറ്റ്സന്‍റെ മികച്ച വില്‍പനയുള്ള കാറാണ്.

author-image
praveen prasannan
New Update
ഡാറ്റ്സണ്‍ റെഡിഗോ 1000 സി സി എഞ്ചിനുമായെത്തും

മുംബയ്: ഡാറ്റ്സണ്‍ റെഡിഗോയ്ക്കും 1000 സി സി എഞ്ചിന്‍ ഘടിപ്പിക്കുന്നു റെനോ ~നിസാന്‍. റെഡി ഗോ ഡാറ്റ്സന്‍റെ മികച്ച വില്‍പനയുള്ള കാറാണ്.

മാരുതി സുസുകിയുടെ കെ 10(1000 സി സി) എഞ്ചിനോട് മല്‍സരിക്കാനാണ് പുതിയ 1000 സി സി എഞ്ചിന്‍ പുറത്തിറക്കുന്നത്. മാരുതി കെ 10 എഞ്ചിനോട് കിടപിടിക്കാന്‍ റെനോ നിസാന്‍റെ 1000 സി സി എഞ്ചിന് കഴിയുമെന്നാണ് ഡാറ്റ്സന്‍റെ പ്രതീക്ഷ. എ എം ടി ഗിയര്‍ബോക്സ് നല്‍കാനും ഡാറ്റ്സണ് പദ്ധതിയുണ്ട്.

എന്നാല്‍ ക്വിഡിലേതിന് സമാനമായി ഉയര്‍ന്ന വകഭേദത്തില്‍ മാത്രമായിരിക്കും എ എം ടി. എന്നാല്‍ ഗിയര്‍ ലിവര്‍ ആണോ അതോ തിരിക്കുന്ന സ്വിച്ചാണോ റെഡിഗോയില്‍ ഉപയോഗിക്കുകയെന്ന് വ്യക്തമല്ല.

മാരുതി ആള്‍ട്ടോ കെ 10, വാഗണ്‍ ആര്‍ എന്നീ കാറുകളെയും നവീകരണത്തിന് ശേഷം എത്തുന്ന ഹ്യൂന്തായ് ഇയോണിയെയുമാണ് റെഡി ഗോ ലക്ഷ്യമിടുന്നത്. പുതിയ കാര്‍ ജൂണില്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

datsun redigo withy 1000 c c engine coming