/kalakaumudi/media/post_banners/01745fb61d9db84e3f9fa4f288a10ee72c8e38a5a49541bd92ef10e9b8a23bed.jpg)
ദിലീപ് പുതിയ പോര്‍ഷെ കെയിന്‍ ആഢംബര കാര്‍ വാങ്ങി. ജര്‍മ്മന്‍ കന്പനിയായ പോര്‍ഷെയുടെ എസ് യു വി കീയിനിന്‍റെ പ്ളാറ്റിനം എഡിഷനാണ് താരം വാങ്ങിയത്
മഹാഗണി മെറ്റാലിക് നിറമുള്ള കെയിനാണ് ദിലീപ് ഇപ്പോള്‍ വാങ്ങിയത്. നേരത്തേ തന്നെ വെള്ള നിറത്തിലുള്ള പോര്‍ഷെ പനമേര ദിലീപ് സ്വന്തമാക്കിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബന് കെയിന്‍ പ്ളാറ്റിനം എഡിഷന്‍ ഡീസല്‍ മോഡല്‍ നേരത്തേ സ്വന്തമായുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം പൃഥ്വിരാജും പോര്‍ഷെ ആഢംബര എസ് യു വി കെയിന്‍ നേരത്തേ സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടുന്നു.
കെയിന്‍ 2002ലാണ് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ ഇതിന്‍റെ രണ്ടാം തലമുറയാണ് വിപണിയിലുള്ളത്.
2967 സി സി കപ്പാസിറ്റി എഞ്ചിനാണ് കെയിനുള്ളത്. 3800 മുതല്‍ 4400 വരെ ആര്‍ പി എമ്മില്‍ 245 ബി എച്ച് പി കരുത്തും 1750 ആര്‍ പി എമ്മില്‍ 550 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിഃക്കും. 7.3 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. വേഗത പരമാവധി 221 കിലോമീറ്റര്‍. കൊച്ചിയിലെ എക്സ് ഷോറൂം വില ഏകദേശം 1.10 കോടി രൂപ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
