/kalakaumudi/media/post_banners/a007bb7a6c716a435101a6bf4002e20fbc6e7542b26601f7a8368a6276a52a21.jpg)
മുംബയ്: കാറുകള്‍ക്ക് വന്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍. മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഓഡി, ഫോക്സ് വാഗണ്‍ എന്നീ കന്പനികളാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വര്‍ഷാവസാനമായതിനാലാണിത്.
വാഹനങ്ങള്‍ക്ക് എക്സ്ചേഞ്ച് ബോണസും കാഷ് ഡിസ്കൌണ്ടും അടക്കം 25000 രൂപ മുതല്‍ 8.85 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് ഉള്ളത്. ഈ ഓഫറുകള്‍ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് മാത്രമാണ്.
ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ 26000 രൂപയും സ്റ്റൈല്‍ബാക്ക് ടിയാഗോയ്ക്ക് 32000 രൂപയുമാണ് ഇളവ്. എസ് യു വി മോഡല്‍ ഹെക്സയ്ക്ക് 78000 രൂപയും ടാറ്റയുടെ ഉയര്‍ന്ന മോഡലായ സഫാരി സ്റ്റോമിന് ഒരു ലക്ഷം രൂപ വരെയാണ് ഇളവ്.
മാരുതിയുടെ എം എം ടി വേരിയന്‍റ് വിഭാഗങ്ങള്‍ക്ക് 4500 രൂപ മുതല്‍ 55000 രൂപ വരെ കുറവുണ്ട്. പെട്രോള്‍ മോഡല്‍ സിയാസ് 70000 രൂപയും ഡീസല്‍ മോഡലിന് 85000 രൂപ വരെയും കുറവുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഇഗ്നിസിന് 40000 രൂപ വരെ ഇളവുണ്ട്.
ഹ്യൂന്തായ് ഇയോണ്‍ ഐ 10, ഐ 20, ഇലാന്‍റ്ര, എക്സന്‍റ് തുടങ്ങിയവയ്ക്കാണ് വില കുറച്ചിട്ടുള്ളത്. ഇയോണിന് 55000 രൂപ വിലക്കിഴിവില്‍ കണ്‍സ്യൂമര്‍ ഓഫറും കൂടാതെ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായി 2000 രൂപയുടെ അധിക ഇളവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാന്‍റ് ഐ 10 പെട്രോള്‍, ഡീസല്‍ വേരിയന്‍റുകള്‍ക്ക് 75000, 90000 രൂപ നിരക്കില്‍ ഡിസകൌണ്ട് നല്‍കുന്നുണ്ട്.
ഫോക്സ്വാഗന്‍ വെന്‍റോയുടെ പ്രിമിയം സെഡാനില്‍ 1.1 ലക്ഷം രൂപയുടെ ഇളവാണുള്ളത്. ഏറ്റവും ജനപ്രിയ മോഡലായ പോളോയ്ക്ക് 60000 രൂപ വരെ ഇളവുണ്ട്.
ആഢംബര വാഹനനിര്‍മ്മാതാക്കളായ ഓഡി എ 3, എ 5, എ 6 എന്നീ മോഡലുകള്‍ക്കും എസ് യു വി ക്യൂ 3 ക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ലക്ഷം രൂപ മുതല്‍ 8.85 ലക്ഷം രൂപവരെയാണ് ഇളവ്.