തിരുവനന്തപുരം: ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി ഉയര്‍ത്തി. 15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. 2023 ഡിസംബര്‍ 31 ന് 15 വര്‍ഷം കഴിയുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഈ ചട്ടത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.