/kalakaumudi/media/post_banners/474f40072c5ffecb427a0479c48e0ca2f243e96ff1b63eaf24254da59a250383.jpg)
ചെന്നൈ: ചെന്നൈയിലെ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ഫോര്‍ഡ് എകോസ്പോര്‍ട്ട് വാഹനങ്ങള്‍ അമരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ കന്പനി തീരുമാനിച്ചു. ലോകമെന്പാടും ജനപ്രീതിയുള്ള വാഹനാമാണ് എക്കോസ്പോര്‍ട്ട്.
ഈ വാഹനത്തിന്‍റെ പുതിയ പതിപ്പ് തിങ്കളാഴ്ച ലോസ് ആഞ്ചലസിലെ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
എക്കോസ്പോര്‍ട്ട് ലോകമെന്പാടുമായി ആറിടത്താണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ 100 വിപണികളില്‍ വില്‍ക്കുന്നുവേന്ന് ഫോര്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ മൈക്കല്‍ ഒബ്രിയനെ ഉദ്ദേശിച്ച് പറഞ്ഞു.
ഇന്ത്യയില്‍ 2013 മുതല്‍ എക്കോസ്പോര്‍ട്ട് നിര്‍മ്മിക്കുന്നുണ്ട്. ബ്രസീല്‍, തായ് ലന്‍ഡ് , റഷ്യ എന്നിവിടങ്ങളില്‍ വാഹന ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന സംവിധാനമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
