ഉത്സവസീസണിൽ പ്രത്യേകം ഓഫറുകളുമായി ഇലക്ട്രിക് സ്കൂട്ടറുകൾ

By Greeshma Rakesh.15 11 2023

imran-azhar

 

 

വൈദ്യുത ഇരുചക്രവാഹന വിപണിയിൽ ഇന്ത്യ വൻകുതിപ്പാണ് നടത്തുന്നത്. ഈ വര്‍ഷത്തിൽ ആദ്യ ഒമ്പതു മാസത്തിനുള്ളിൽ പത്തുലക്ഷം ഇവി സ്‌കൂട്ടറുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഉത്സവസീസണ്‍ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

 

മാത്രമല്ല 2030-ൽ ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടര്‍ വിപണി 15,000 കോടി യുഎസ് ഡോളറിന്റേതാവുമെന്നാണ് റേവ്ഫിൻ സര്‍വീസസ് കണക്കുകൂട്ടുന്നത്.ഇന്ത്യൻ വിപണിയിൽ ലഭ്യമായ ബജറ്റിന് ഇണങ്ങുന്ന അഞ്ചു ഇവി സ്‌കൂട്ടറുകളെക്കുറിച്ചും ഉത്സവസീസണിലെ പ്രത്യേകം ഓഫറുകളെക്കുറിച്ചും അറിയാം.

 

 

HOP ഇലക്ട്രിക് മൊബിലിറ്റി

 

LYF, LEO എന്നിവയാണ് ഹോപിന്റെ പ്രധാന മോഡലുകള്‍. 69,000 രൂപ മുതല്‍ ആരംഭിക്കുന്ന ഈ വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് ഉത്സവകാല ഓഫറായി വില മുഴുവനായും വായ്പ ലഭിക്കും. മാത്രമല്ല 5,100 രൂപയുടെവരെ ആനുകൂല്യങ്ങളുമുണ്ട്. 125 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ഹോപിന്റെ ഇ.വികളുടെ കണക്ടിവിറ്റി ഫീച്ചറുകളും മോട്ടോറും മികച്ചതാണ്.


ഏഥര്‍ എനര്‍ജി

 

450എസ്, 450 എക്‌സ് 2.9kWh, 450എക്‌സ് 3.7kWh എന്നിവയാണ് പ്രധാന മോഡലുകള്‍. 450എസില്‍ ഉത്സവ ഓഫറായി 5000 രൂപ കുറവും 1,500 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. 86,050 രൂപ മുതലാണ് 450എസിന്റെ വില ആരംഭിക്കുന്നത്. ഇതേ ഇളവുകള്‍ക്കു ശേഷം 450എക്‌സ് 2.8kWhന്റെ വില 1,01,050 രൂപയും 450എക്‌സ് 3.7kWhന്റെ വില 1,10,249 രൂപയുമാണ്.



ലെക്ട്രിക്‌സ് ഇവി

 

എല്‍എക്‌സ്എസ് ജി2.0, എല്‍എക്‌സ്എസ് ജി3.0 എന്നിവയാണ് പ്രധാന മോഡലുകള്‍. ഉത്സവകാല പ്രത്യേകം ഇളവുകളും ആനുകൂല്യങ്ങളും സമ്മാനങ്ങളുമെല്ലാം ലെക്ട്രിക്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. 2.3KWh, 3KWh ബാറ്ററിയില്‍ വരുന്നു. റേഞ്ച് 100 കിലോമീറ്റര്‍.

 


ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ്

110 കിലോമീറ്റര്‍ റേഞ്ചുള്ള സ്‌കൂട്ടറിന് മൂന്നു വര്‍ഷം, 30,000 കിലോമീറ്റര്‍ വാറണ്ടി നല്‍കുന്നു. വില 99,999 രൂപ. ഐഡിബിഐ ബാങ്ക്, എസ്‌ഐഡിബിഐ, ബജാജ് ഫിന്‍സര്‍വ്, കോട്ടക് മഹീന്ദ്ര ബാങ്ക്, പേടെയില്‍, EZFINANZ, ഛത്തീസ്ഗഡ് ഗ്രാമീണ്‍ ബാങ്ക്, റേവ്ഫിൻ, അമു ലീസിങ് ആന്റ് പൈസാലോ എന്നിങ്ങനെ നിരവധി ഫിനാനന്‍സിങ് സൗകര്യങ്ങള്‍ നല്‍കുന്നു.


ഓല ഇലക്ട്രിക്

എസ്1 എക്‌സ്, എസ്1 എയര്‍, എസ്1 പ്രൊ എന്നിവയാണ് പ്രധാന മോഡലുകള്‍. 24,500 രൂപയുടെ വരെ ഉത്സവകാല ആനുകൂല്യങ്ങളാണ് ഓല പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷ ബാറ്ററി വാറണ്ടിയും മികച്ച എക്‌സ്‌ചേഞ്ച് പ്രോഗ്രാമും ഇ.എം.ഐ സൗകര്യങ്ങളുമുണ്ട്. ഇതിനൊപ്പം ഓല കെയര്‍+, കാഷ്ബാക്ക് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

 



OTHER SECTIONS