/kalakaumudi/media/post_banners/e0c61aa742cad21e1ae81aef51e1b6127ccfbdd4bb415e483947287cd11deb8d.jpg)
ന്യൂഡല്‍ഹി: കാര്‍ നിര്‍മ്മാണ കന്പനികളും സ്പെയര്‍ പാര്‍ട്ട് നിര്‍മ്മാണ കന്പനികളുമൊക്കെ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഗവേഷണങ്ങളിലാണ്. ഇന്ത്യ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തിലാണിത്.
2030ഓടെ ഇന്ത്യയില്‍ വിപണിയിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണമെന്നാണ് സര്‍ക്കാര്‍ താത്പര്യം. പുതിയ വാഹന നയം രൂപീകരണത്തിലാണ്. ഇലക്ട്രോയിക് വാഹനങ്ങളുടെ കാര്യം ഇതിലുണ്ടാകും.
എഞ്ചിന്‍ നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യ ഇലക്ട്രിക് വാഹനനങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലാണ്. തങ്ങള്‍ക്ക് വാഹന ഘടകങ്ങള്‍ വിതരണം ചെയ്യുന്ന കന്പനിയോട് ഹ്യൂന്തായ് ഇലക്ട്രിക് കാറുകള്‍ക്കുള്ള ഘടകങ്ങള്‍ക്കായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
അശോക് ലെയ് ലാന്‍ഡ് കന്പനി കാറുകള്‍ക്ക് ബാറ്ററി നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് കന്പനിയായ സണ്‍ മൊബിലിറ്റിയുമായി പങ്കാളിത്തം ഉറപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അശോക് ലെയ് ലാന്‍ഡ് ഇലക്രിക് ബസ് നിര്‍മ്മിച്ചിരുന്നു. ഇലക്ട്രിക്മ് വാഹനങ്ങള്‍ക്ക് വിലയേറും. ഇന്ത്യയില്‍ ഇതിനായുള്ള ബാറ്ററികള്‍ നിര്‍മ്മിക്കാത്തത് പ്രശ്നമാണ്. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സ്റ്റേഷനുകളും രാജ്യത്തില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതു കൊണ്ടൊന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കഴിഞ്ഞു.