/kalakaumudi/media/post_banners/43fd005c72c85acf5c733d5d5e0a10a58b509c277e2458428db87cda62162bdb.jpg)
ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പച്ചനിറത്തിലുള്ള നമ്ബര്‍ പ്ലേറ്റാക്കാന്‍ കേന്ദ്ര റോഡുവികസന മന്ത്രാലയത്തിന്റെ ശുപാര്‍ശ. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന നിലയ്ക്കാണ് ഈ ഹരിതനിറം. പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളോടുകൂടിയതാവും ഇലക്‌ട്രിക് വാഹനങ്ങളുടെ നമ്ബര്‍പ്ലേറ്റ്.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രത്യേകനയം തയ്യാറാക്കുന്ന നീതി ആയോഗിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ വൈകാതെ വിജ്ഞാപനമിറക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പാര്‍ക്കിങ്ങിനും ടോള്‍ ഇളവിനുമൊക്കെ ഹരിതനമ്ബര്‍പ്ലേറ്റുകള്‍ ഉപകരിക്കുമെന്ന് മന്ത്രാലയകേന്ദ്രങ്ങള്‍ പറഞ്ഞു.