/kalakaumudi/media/post_banners/e8b4ad537c03776adc0efbd234455bbd327415b636a545a439405215d82aab76.jpg)
സിനിമാ സ്പോർട്സ് താരങ്ങൾ മാത്രമാണ് ആഡംബരക്കാറുകളോട് കമ്പമുള്ളുവെന്ന ധാരണ പൊതുവേയുണ്ട് .എന്നാൽ നമ്മുടെ രാജ്യം ഭരിക്കുന്ന ചില നേതാക്കന്മാർക്കുംആഡംബര വാഹന പ്രേമം ഉണ്ട് . ജനങ്ങളുടെ ഇടയിൽ പ്രശസ്തി പിടിച്ചുപറ്റുന്നതിനും ആഡംബരത്വം കാണിക്കുന്നതിനും നമ്മുടെ രാഷ്ട്രീയ നേതാക്കളും ഒട്ടും മോശക്കാരല്ലലോ? നമ്മുടെ ചില രാഷ്ട്രീയ താരങ്ങളുടെ പ്രിയക്കാറുകളെ കുറിച്ചറിയാം .
മഹീന്ദ്ര സ്കോർപിയോ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ വാഹനങ്ങളിൽ മുൻപന്തിയിലുള്ള വാഹനമാണ് ഇന്ത്യൻ നിർമിത സ്കോർപിയോ. എന്നും ദേശീയത മുറുകെ പിടിക്കുന്ന മോദി സ്കോർപിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ വെറേന്തു ഇഷ്ടപ്പെടാൻ. മഹീന്ദ്ര സ്കോർപിയോ ഇഷ്ടപ്പെടുന്ന മറ്റൊരു നേതാവും നമ്മുക്കിടയിലുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ തലവനായ വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയാണ് സ്കോർപിയോയുടെ മറ്റൊരു ആരാധകൻ.
മിത്സുബിഷി പജേരോ
തമിഴ് മക്കളുടെ സ്നേഹനിധിയായ അമ്മയും മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ പ്രിയമേറിയ കാറുകളിൽ ഒന്നാണ് പജേരോ. അതുപോലെ പജേരോയ്ക്ക് മറ്റൊരു രാഷ്ട്രീയ അവകാശികൂടിയുണ്ട് അഖിലേഷ് യാദവ്. സമാജ് വാദി പാർട്ടി നേതാവായ അഖിലേഷ് യാദവിന്റെ ഗ്യാരേജിലുമുണ്ട് ഒരു പജേരോ.
സിറ്റിക്കകത്തും അതുപോലെ ഓഫ് റോഡിംഗിനും ഒരുപോലെ പ്രയോജനകരമായിട്ടുള്ള വാഹനമാണിത്. റിയർവീൽ ഡ്രൈവ്, ഓൾവീൽ ഡ്രൈവ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ള പജോരോയുടെ ഏറ്റവും വലിയ സവിശേഷത എന്നത് അതിലെ വിശാലതയാണ്.
റേഞ്ച് റോവർ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെപ്രസിഡന്റ്, ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രിയതമ സോണിയാ ഗാന്ധി ഒരു റേഞ്ച് റോവർ ആരാധികയാണ്. മികച്ച പ്രകടനവും മികവുറ്റ ഓഫ് റോഡ് ശേഷി കൊണ്ടും പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളതാണ് ഈ ബ്രിട്ടീഷ് നിർമിത ആഡംബര എസ്യുവി. അങ്ങേയറ്റം ആഡംബര ഉൾക്കൊള്ളിച്ചിട്ടുള്ള ഈ വാഹനം ഒട്ടുമിക്ക താരങ്ങളുടേയും പ്രിയവാഹനമാണ്
ഓഡി ക്യൂ7
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവാണ് രാജ് താക്കറെ. മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവും കൂടിയായ രാജ് താക്കറെയുടെ പ്രിയ വാഹനമാണ് ഓഡി ക്യൂസെവൻ. നിരവധി എസ്യു വികൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണെങ്കിലും നിർമാണരീതിയിലും, മികവുറ്റ ഫീച്ചറുകളിലും കൂടാതെ സുരക്ഷയിലും ആരെയും കവച്ചുവെയ്ക്കാൻ സാധിക്കുമെന്ന് സ്വയം അഭിമാനിക്കാൻ സാധിക്കുന്നൊരു വാഹനമാണ് ക്യൂ7 പറയാം.
ടൊയോട്ട ഫോർച്യൂണർ
നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്ജെ യ്റ്റ്ലിയുടെ ഇഷ്ട വാഹനമാണ് ഫോർച്യൂണർ. ഇദ്ദേഹം കൂടുതൽ യാത്രകളും നടത്തുന്നത് ഫോർച്യൂണറിലാണെന്നാണ് പറയുന്നത്. ഫോർച്യൂണർ കൂടാതെ പോഷെ, ബിഎംഡബ്ല്യൂ, മെഴിസിഡസ് ബെൻസും ജെയ്റ്റ്ലിയുടെ പ്രിയക്കാറുകളുടെ പട്ടികയിൽ ഇടംതേടിയിട്ടുള്ളവയാണ്. കരുത്തേറിയ എൻജിൻ, സ്റ്റൈൽ സമ്പന്നമായ രൂപകൽപ്പന, ആഡംബരം തുളുമ്പുന്ന അകത്തളം എന്നിവയൊക്കെയാണ് ഫോർച്യൂണറിന്റെ പ്രത്യേകത.
മഹീന്ദ്ര താർ
അരവിന്ദ് കെജ്രിവാൾ ആണ് മഹീന്ദ്രയുടെ ഈ ഓഫ് റോഡ് വാഹനം ഇഷ്ടപ്പെടുന്ന ഒരേയൊരു വ്യക്തി എന്നുപറയാവുന്നത്. തുറന്നൊരു വാഹനമായതിനാൽ രാഷ്ട്രീയ പ്രചാരണങ്ങൾക്കും അദ്ദേഹം ഈ വാഹനം ഉപയോഗിച്ചു വരുന്നു. മഹീന്ദ്രയുടെ എംഎം540 വാഹനത്തിനു പകരക്കാരനായി 2010 ഓക്ബോടറിൽ വിപണിപിടിച്ചതാണ് ഓഫ് റോഡ് വാഹനമെന്ന് ബ്രാന്റിംഗുള്ള താർ. ടൂ സീറ്ററായി മാത്രമല്ല സെവൻ സീറ്ററായും താർ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള പത്ത് മികച്ച എസ്യുവികളിൽ ഒന്നാണ് മഹീന്ദ്ര താർ.