ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന അഞ്ച് കാറുകൾ....

By Greeshma Rakesh.26 10 2023

imran-azhar

 

 

 

ഇന്ത്യയിലെ ഏറ്റവും മികച്ചതോ വില കുറഞ്ഞതോ ആഡംബരമായതോ ആയ കാറുകളുടെ പട്ടിക എടുക്കാൻ വലിയ സമയം ആവശ്യമില്ല, വളരെ എളുപ്പമാണെന്ന് ചുരുക്കം. എന്നാൽ ഏറ്റവുമധികം മോഷണം പോകുന്ന കാറുകളുടെ പട്ടിക എടുക്കുന്നത് അത്ര എളുപ്പമല്ല.

 

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു റിപ്പോട്ടാണ് പുറത്തുവരുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ മോഷണങ്ങൾ നടക്കുന്നത് ഡൽഹി-എൻസിആർ മേഖലയിലാണ്. സുരക്ഷാ ഫീച്ചറുകളും എത്രയുണ്ടെങ്കിലും കള്ളന്മാർക്ക് അതൊരു പ്രശ്നമല്ല എന്ന സ്ഥിതിയാണ്. അത്തരത്തിൽ രാജ്യത്ത് മോഷ്ടിക്കപ്പെടുന്ന അഞ്ച് കാറുകൾ നോക്കാം

 

1. മാരുതി സുസുക്കി സ്വിഫ്റ്റ്

 

 

ഇന്ത്യയിൽ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാറുകളിൽ ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കി സ്വിഫ്റ്റാണ്. സ്വിഫ്റ്റിന്റെ ഉടമകൾ അവരുടെ കാറുകൾ സമീപത്തില്ലാത്തപ്പോൾ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളണം.2005-ലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് പുറത്തിറക്കിയത്. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണിത്. ഇന്ധനക്ഷമത, ലുക്ക്, താങ്ങാനാവുന്ന വില, ഉയർന്ന റീസെയിൽ മൂല്യം എന്നിവ സ്വിഫ്റ്റിനെ രാജ്യത്തെ വാഹനപ്രേമികളുടെ ജനപ്രിയ മോഡലുകളിലൊന്നാക്കി.

 

2.മാരുതി സുസുക്കി വാഗൺആർ

 

 

മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് മാരുതി സുസുക്കി വാഗൺആർ ആണ്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ഇത് കുടുംബങ്ങളുടെ പ്രയങ്കരനാണ്. വാഗൺആറിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റർ, 3-സിലിണ്ടർ, എൻഎ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ, 4-സിലിണ്ടർ എൻഎ പെട്രോൾ എന്നിവയാണ് ഈ ഓപ്ഷനുകൾ. 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

 

3.ഹ്യുണ്ടായ് ക്രെറ്റ

 

എസ്‌യുവികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹ്യുണ്ടായ് ക്രെറ്റ. അതെസമയം രാജ്യത്ത് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട മൂന്നാമത്തെ വാഹനവും ഹ്യുണ്ടായ് ക്രെറ്റ തന്നെ. പൊതുവെ മോഷ്ടാക്കൾ ക്രെറ്റ മോഷ്ടിക്കുന്നത്വിൽക്കാനായിട്ടല്ല, എപ്പോഴും ആവശ്യക്കാരുള്ളതും ചെലവേറിയതുമായ സ്‌പെയറുകൾക്ക് വേണ്ടി ഇവ പെളിക്കാറാണ് പതിവ്. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 1.5 ലിറ്റർ, 4 സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ, 4-സിലിണ്ടർ, ടർബോ ഡീസൽ എഞ്ചിൻ എന്നിങ്ങനെ എ‍്ചിൻ ഓപ്ഷനുകൾ ഉണ്ട്.

 

4.ഹ്യുണ്ടായ് സാൻട്രോ

 


ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ പട്ടികയിലെ മൂന്നാം സ്ഥാനത്ത് ഹ്യുണ്ടായ് സാൻട്രോയാണ്. രാജ്യത്ത് വിൽപ്പന നടത്തുന്ന ഏറ്റവും വില കുറഞ്ഞതും പ്രീമിയവുമായ ചെറു കാറുകളിൽ ഒന്നാണിത്.വിൽപ്പനയിലെ കുറവ് കാരണം ഈ മോഡൽ അടുത്തിടെ രാജ്യത്ത് നിർത്തലാക്കിയിരുന്നു.ഇതും വിൽക്കാനായിട്ടല്ല മോഷ്ടിക്കപ്പെടുന്നത്. വാഹനം നിർത്തലാക്കിയിരിക്കുന്നതിനാൽ സ്‌പെയറുകൾക്ക് ആവശ്യക്കാർ ഏറെയാണ്.അതിനാൽ വാഹനം പൊളിച്ച് സ്പെയറുകൾ വിൽപ്പന നടത്തുകയാണ് മോഷ്ടാക്കൾ.

 

5.ഹോണ്ട സിറ്റി

രാജ്യത്ത് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിൽ അഞ്ചാമത് ഹോണ്ട സിറ്റിയാണ്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പട്ടികയിലും ഹോണ്ട സിറ്റിയുണ്ട്. 1990കളിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ മോഡൽ പല തവണ കാലത്തിന് അനുസരിച്ച് രൂപത്തിലും ഭാവത്തിലും ഫീച്ചറുകളിലും പുതുമയുമായി എത്താറുണ്ട്. ഹോണ്ട സിറ്റിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 1.5 ലിറ്റർ, എൻഎ പെട്രോൾ, 1.5 ലിറ്റർ പവർഫുൾ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ എന്നിവയാണ് ഈ എഞ്ചിൻ ഓപ്ഷനുകൾ. പഴയ സിറ്റി മോഡലുകളുടെ പാർട്സുകൾക്ക് ആവശ്യക്കാർ ഉള്ളതിനാൽ ഇപ്പോഴും ഈ വാഹനം മോഷ്ടിക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

 

OTHER SECTIONS