By Lekshmi.12 06 2023
ആദ്യത്തെ ഫ്‌ലെക്‌സ്ഫ്യുവല്‍ മാസ് സെഗ്മെന്റ് വാഹനം പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. മാരുതി വാഗണ്‍ആര്‍ ഫ്‌ലെക്‌സ്ഫ്യുവല്‍ ഹാച്ച്ബാക്കാണ് ഈ മോഡല്‍. ഈ വര്‍ഷം ആദ്യം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്‌ലെക്‌സ് ഇന്ധന വാഹനങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറാണെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരം ഇന്ധനങ്ങള്‍ രാജ്യത്തുടനീളം എളുപ്പത്തില്‍ ലഭ്യമാകുന്നതുവരെ വാണിജ്യപരമായി ഉല്‍പ്പാദനം ആരംഭിക്കുന്നത് കമ്പനിക്ക് ബുദ്ധിമുട്ടാണ്.
ഫ്‌ലെക്‌സ് എഞ്ചിന്‍ എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനാണ് ഫ്‌ളക്‌സ് എഞ്ചിനുകള്‍. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. 2025ഓടെ ഫ്‌ലെക്‌സ്ഫ്യുവല്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ മാരുതി ലക്ഷ്യമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്‌ലെക്‌സ് ഇന്ധന എഞ്ചിനുമായി വാഗണ്‍ആര്‍ 2025 നവംബറില്‍ ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് മാരുതി സുസുക്കിയുടെ ഇന്‍ഹൗസ് എഞ്ചിനീയറിംഗ് ടീമാണ് വാഗണ്‍ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ ഹാച്ച്ബാക്ക് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. 20 ശതമാനം 85 ശതമാനം വരെയുള്ള ഏത് എത്തനോള്‍പെട്രോള്‍ മിശ്രിതത്തിലും ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്മാര്‍ക്കറ്റ് ഫ്‌ലെക്‌സ് ഇന്ധന വാഹനമായിരിക്കും ഇത്.