/kalakaumudi/media/post_banners/f5295bc4fb431698519e06c30bc13b2e619a6b5374f4f748da6261ac496bd4f1.jpg)
അമേരിക്കന്‍ കമ്പനിയായ ഫോഡ് തങ്ങളുടെ ഹാച്ച്ബാക്കിന്റെ ക്രോസോവര്‍ പതിപ്പിനെ അവതരിപ്പിക്കുന്നു. ജനുവരി 31 ന് 'ഫിഗോ ക്രോസ്' ന്റെ അവതരണമെന്ന് കമ്പനി സൂചന നല്‍കി. 'ഫ്രീ സ്‌റ്റൈല്‍' എന്ന പേരിലാണ് ഫോര്‍ഡ് ഫിഗോ ക്രോസിനെ അവതരിപ്പിക്കുന്നത്. പുത്തന്‍ പരിഷ്‌കാരങ്ങളോടെയായിരിക്കും പുതിയ ഫിഗോ ക്രോസിന്റെ വരവ്.
റൂഫ് റെയില്‍, ബോഡി ക്ലാഡിങ്, ഗ്രൗണ്ട് ക്ലിയറന്‍സ്, വീതിയേറിയ ടയര്‍ തുടങ്ങി ഒരു ക്രോസോവറിന് വേണ്ട എല്ലാ ഘടകങ്ങളും ഫിഗോ ക്രോസില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇകോ സ്‌പോര്‍ടില്‍ കാണുന്ന ആറ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റവും ഫ്രീ സ്‌റ്റൈലില്‍ ഇടംതേടും. സുരക്ഷ ഉറപ്പാക്കാന്‍ 6 എയര്‍ബാഗുകളും എബിഎസ് സംവിധാനവും ഉണ്ടായിരിക്കും.
ഡ്രാഗണ്‍ പരമ്പരയിലെ പുത്തന്‍ എന്‍ജിനായിരിക്കും കരുത്തേകുക. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 95 ബിഎച്ച്പിയും 115 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിയും. പുതിയ 5 സ്പീഡ് ട്രാന്‍സ്മിഷനും എന്‍ജിനില്‍ ഇടംതേടുന്നതായിരിക്കും. ഹ്യുണ്ടേയ് ഐ 20 ആക്ടീവ്, ടൊയോട്ട എത്യോസ് ക്രോസ് ഹോണ്ട ഡബ്ല്യുആര്‍വി എന്നിവയായിരിക്കും ഫ്രീ സ്‌റ്റൈലിന്റെ ഇന്ത്യയിലെ മുഖ്യ എതിരാളികള്‍.