/kalakaumudi/media/post_banners/c1f3e2454201668ee08537fc9c2acf908549bd010848c4a9438d7ebaeab93045.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ബൈക്ക് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ ജിക്സര്‍ ആണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്.
സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ഒരു വാഹനം അതിന്‍റെ മാതൃകന്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പറഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജപ്പാനിലേക്ക് കയറ്റി അയയ്ക്കുന്നത് ആദ്യമായാണ്. ജിക്സര്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും സമീപമുള്ള മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത് വ്യക്തമാക്കുന്നത് സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ സാങ്കേതികത്തികവും ഗുണനിലവാരവുമാണെന്ന് കന്പനി അവകാശപ്പെട്ടു. ജപ്പാനിലും ഈ ബൈക്ക് ജനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ജിക്സറില്‍ 155 സി സി എഞ്ചിനാണ്.സിംഗിള്‍ സിലിണ്ടര്‍. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണുള്ളത്.