/kalakaumudi/media/post_banners/5832d4778b20e1e0e76f8a489f901f8e7aa9a7d0945456c55fcd43ca16dcf889.jpg)
കൊച്ചി: എബ്ലു നിരയിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയിലെ ആദ്യത്തെ ഇ-സ്‌കൂട്ടറായ എബ്ലു ഫിയോ പുറത്തിറക്കി.ഇന്ത്യയിലെ ഇവി ഇരുചക്രവാഹന വിഭാഗത്തിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്.99,999 രൂപ എക്‌സ് ഷോറൂം വില വരുന്ന ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
3 വര്‍ഷം അല്ലെങ്കില്‍ 30000 കമ്പനി വാറന്റിയുള്ള ഈ വാഹനം വാങ്ങുവാന്‍ ഐഡിബിഐ ബാങ്ക്, എസ്‌ഐഡിബിഐ, ബജാജ് ഫിന്‍സര്‍വ്, കൊടക് മഹീന്ദ്ര ബാങ്ക്, പേട്ടെയ്ല്‍,ഇസെഡ് ഫിനാന്‍സ്, ഛത്തീസ്ഗഡ് ഗ്രാമീണ്‍ ബാങ്ക്, റെവ്ഫിന്‍, അമു ലീസിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, ഫൈസാലോ എന്നിങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ധനസഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
110എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 2.52 കെഡബ്ലിയു ലി-അയോണ്‍ ബാറ്ററി, ഇക്കണോമി, നോര്‍മല്‍, പവര്‍ എന്നിങ്ങനെയുള്ള മൂന്ന് ഡ്രൈവിങ്ങ് മോഡുകള്‍, ഓറ്റചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ റെയ്ഞ്ച്,റീജമനറേറ്റീവ് ബ്രേക്കിങ്ങ് സംവിധാനം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് പുതിയ എബ്ലു ഫിയോ പുറത്തിറക്കുന്നത്.