/kalakaumudi/media/post_banners/f12f85194e0d28c68c9146dfa8ae762c0f82694035c910d6321c7bd5d4c5ca8b.jpg)
ആഡംബര ബൈക്ക് പ്രേമികളുടെ ഉറക്കം കെടുത്തികൊണ്ടിരിക്കുന്ന ഇഷ്ട മോഡലാണ് ഹാർലി ഡേവിഡ്സൺ. ബൈക്കിന്റെ വില തന്നെയാണ് ഹാർലി ആരാധകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലക്ഷങ്ങൾ വിലയുള്ള ഈ ബൈക്കുകൾ സ്വാന്തമാക്കാൻ സാധാരണക്കാരായ യുവാക്കൾക്ക് സാധിക്കാതെ വരുന്നു. എന്നാൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഹാർലി ഡേവിഡ്‌സൺ കമ്പനി. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്‌സ്റ്റര്‍ എന്നീ മോഡലുകൾക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരിക്കുകയാണ് കമ്പനി. ഹാർലിയുടെ റോഡ്‌സ്‌റ്റർ എന്ന മോഡലിന്റെ പ്രാരംഭ വില 11.65 ലക്ഷം രൂപയാണ്. ഈ മോഡലിനായിരിക്കും ഒന്നര ലക്ഷം രൂപയുടെ കിഴിവ് ലഭിക്കുന്നത്.