പുതിയ 440 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ

തുവര്‍ഷത്തില്‍ ബൈക്ക് പ്രേമിക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ. ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ 440 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു.

author-image
anu
New Update
പുതിയ 440 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ

 

മുംബൈ: പുതുവര്‍ഷത്തില്‍ ബൈക്ക് പ്രേമിക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ. ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ 440 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു. ഹീറോയുടെ മോട്ടോര്‍സൈക്കിളുകള്‍ ജനുവരി 22 നാകും വിപണിയിലെത്തുക. പുതിയ തലമുറയിലെ ഹീറോ കരിസ്മ XMR 210 ല്‍ കമ്പനി 210cc ലിക്വിഡ്-കൂള്‍ഡ് മില്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു.

ഇന്ത്യന്‍ വാഹനവിപണിയിലെത്താന്‍ ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളിന്റെ പേര് 'R' എന്ന അക്ഷരത്തില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്സണ്‍ എക്സ് 440 പോലെയുള്ള നിരവധി സമാനതകള്‍ ഇതിന് ഉണ്ടായിരിക്കും. എന്നാല്‍ ബോഡി രൂപകല്‍പ്പന തികച്ചും വ്യത്യസ്തമായിരിക്കും. ഹീറോയുടെ വരാനിരിക്കുന്ന ബൈക്കില്‍ 43mm മീറ്റര്‍ KYBഉറവിടമുള്ള അപ്സൈഡ് ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സജ്ജീകരിക്കാം.

ബൈക്കില്‍ എബിഎസ് സാങ്കേതിക വിദ്യ സജ്ജീകരിക്കാം. 320 എംഎം ഫ്രണ്ട്, 240 എംഎം പിന്‍ ഡിസ്‌ക് ബ്രേക്ക് നിയന്ത്രിക്കുന്ന ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനമാണ് ഹീറോയുടെ വരാനിരിക്കുന്ന ബൈക്കില്‍. വരാനിരിക്കുന്ന ഹീറോ X440 മോഡലില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 3.5 ഇഞ്ച് TFT ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 440 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 27 ബിഎച്ച്പി പവര്‍ ഉല്‍പ്പാദനവും 4000 ആര്‍പിഎമ്മില്‍ 38 എന്‍എം പീക്ക് ടോര്‍ക്കുമാണ് ബൈക്കിന് കരുത്തേകാന്‍ സാധ്യത.

hero automobile Latest News