
ഓഫ് റോഡ് ബൈക്ക് സ്വന്തമാക്കാനാഗ്രഹിക്കുന്ന ഏതൊരു വാഹന പ്രേമിയും ആദ്യം എത്തുക റോയൽ എൻഫീൽഡിന്റെ ഹിമാലയനിലേക്കാകും. കലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പതിവിന് മാറ്റം സംഭവിച്ചത് ഹീറോയുടെ എക്സ്പൾസിന്റെ വരവോടെയാണ്.
ഇന്ത്യയില്‍ 10,000 എക്‌സ്പള്‍സുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഫ്‌ളൈ മഡ്ഗാര്‍ഡും ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റും നീളമുള്ള സീറ്റുകളുമൊക്കെയായി എത്തിയ ഈ ബൈക്കിനെ യുവാക്കളുടെ മനസ്സിൽ ഇടംനേടി എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്.
200 സി.സി. ഓയില്‍ കൂള്‍ഡ് ബി.എസ്-6 ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് എക്‌സ്പള്‍സ് 200-ന് കരുത്തേകുന്നത്. ഇത് 18.08 പി.എസ്. പവറും 16.45 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
അഞ്ച് സ്പീഡാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എക്സ്പൾസിൽ ഓഫ് റോഡ് അനുഭവം അത് വേറെ ലെവൽ തന്നെയാണ്.
ഹീറോയുടെ പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ സാന്നിധ്യമായാണ് എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ ബൈക്ക് എത്തിച്ചിരിക്കുന്നത്.