ഹീറോ എക്സ്പള്‍സ് 200 ടി അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: ഹീറോയുടെ പുത്തന്‍ മോഡലായ എക്‌സ്പള്‍സ് 200 ടി അടുത്ത വര്‍ഷം വിപണിയിലെത്തും.

author-image
Sooraj Surendran
New Update
ഹീറോ എക്സ്പള്‍സ് 200 ടി അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: ഹീറോയുടെ പുത്തന്‍ മോഡലായ എക്‌സ്പള്‍സ് 200 ടി അടുത്ത വര്‍ഷം വിപണിയിലെത്തും. റെട്രോ ഡിസൈനിലാണ് ഈ ടൂറര്‍ നിരത്തിലെത്തുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ വാഹന നിര്‍മാതാക്കളായ ഹീറോ പുറത്തുവിട്ടിട്ടില്ല.

മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോടും അഡ്വഞ്ചര്‍ ശ്രേണിയില്‍ നിരത്തിലെത്താനിരിക്കുന്ന എക്സ്പള്‍സിനോടും രൂപസാദൃശ്യമുള്ള വാഹനമാണ് പുതിയ എക്സ് പള്‍സ് 200 ടി.

ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍ബൈടേണ്‍ നാവിഗേഷനുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എന്നിവയാണ് ഈ ബൈക്കിന്റെ ഫീച്ചറുകള്‍.

എക്സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. സിംഗിള്‍ ചാനല്‍ എബിഎസാണ് ഇതില്‍ സുരക്ഷ ഒരുക്കുന്നത്.

hero xpulse 200 t