കെഎൽ-08 ബിഎൽ 1 ഇതാണ് കേരളത്തിലെ വില കൂടിയ നമ്പർ

കേരളത്തിലെ ഏറ്റവും വിലകൂടിയ നമ്പർ സ്വന്തമാക്കി തൃശ്ശൂർ സ്വദേശി.

author-image
BINDU PP
New Update
കെഎൽ-08 ബിഎൽ 1 ഇതാണ് കേരളത്തിലെ വില കൂടിയ നമ്പർ

 

       കേരളത്തിലെ ഏറ്റവും വിലകൂടിയ നമ്പർ സ്വന്തമാക്കി തൃശ്ശൂർ സ്വദേശി. ലക്ഷങ്ങളും കോടികളും മുടക്കി ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. രണ്ടും മൂന്നും ലക്ഷം രൂപ മുതൽ കോടികൾ വരെ മുടക്കിയാണ് ചിലർ ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കുന്നത്. ഇപ്പോഴിതാ നമ്മുടെ കൊച്ചു കേരളത്തിലും ഫാൻസി നമ്പർ ലഭിക്കാൻ ലക്ഷങ്ങൾ മുടക്കിയിരിക്കുന്നു. തന്റെ റേഞ്ച് റോവർ ഇവോക്ക് കെഎൽ-08 ബിഎൽ 1 എന്ന നമ്പർ സ്വന്തമാക്കാൻ 16.15 ലക്ഷം രൂപയാണ് ഉടമ മുടക്കിയിരിക്കുന്നത്.

      അബ്ദുൽ സലാം, അൻസില ജലീൽ, അൻസി റലീഫ് എന്നിവർ പങ്കെടുത്ത ലേലത്തിൽ മോഹത്തുകയായ 16.15 ലക്ഷം നൽകി തൃശ്ശൂർ സ്വദേശി അൻസി റാലിഫിനാണ് ഈ മോഹനമ്പർ സ്വന്തമാക്കാൻ സാധിച്ചത്. കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകളിലൊന്നാണ് തൃശ്ശൂർ ആർടി ഓഫിസിൽ ലഭിച്ചിരിക്കുന്നത്. നേരത്തെ കെഎൽ 01 എഇസഡ് 1 എന്ന നമ്പറിനുവേണ്ടിയായിരുന്നു ഏറ്റവും കൂടിയ തുക ലേലം വിളിച്ചത്. എന്നാൽ സമയത്തിനു വാഹനം എത്തിക്കാതിരുന്നതുകൊണ്ട് നമ്പർ ലഭിച്ചിരുന്നില്ല. അതിനു ശേഷം നടൻ പൃഥ്വിരാജ് ഏകദേശം എട്ടു ലക്ഷം രൂപയ്ക്കു ഫാൻസി നമ്പർ സ്വന്തമാക്കിയിരുന്നു.

      റേഞ്ച് റോവർ ഇവോക്കിനു വേണ്ടിയാണ് ഉടമ ഫാൻസി നമ്പർ സ്വന്തമാക്കിയത്. ഏകദേശം 68 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന്റെ റോഡ് ടാക്സ് 13.60 ലക്ഷം രൂപയാണ്. 2179 സിസി എന്‍ജിനുള്ള വാഹനം 3500 ആർപിഎമ്മിൽ 188 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ‌ 420 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കും.

HIGHEST FANCY NUMBER higest paid fancy number in kerala