പുതിയ 2023 സിഡി110 ഡ്രീം ഡീലക്സ് അവതരിപ്പിച്ച് ഹോണ്ട ; വില

ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, സുരക്ഷിത യാത്രക്ക് ഇന്‍ബില്‍റ്റ് സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 സിഡി110 ഡ്രീം ഡീലക്സിലുണ്ട്.

author-image
Greeshma Rakesh
New Update
പുതിയ 2023 സിഡി110 ഡ്രീം ഡീലക്സ് അവതരിപ്പിച്ച്  ഹോണ്ട ; വില

കൊച്ചി: ഹോണ്ട പുതിയ 2023 സിഡി110 ഡ്രീം ഡീലക്സ് അവതരിപ്പിച്ചു. ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎംഎഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, സുരക്ഷിത യാത്രക്ക് ഇന്‍ബില്‍റ്റ് സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 സിഡി110 ഡ്രീം ഡീലക്സിലുണ്ട്.

പ്രത്യേക പത്ത് വര്‍ഷ (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) വാറന്റി പാക്കേജും പുതിയ മോഡലിനൊപ്പം ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 73,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.

automobile Honda CD110 Dream Deluxe