/kalakaumudi/media/post_banners/4670cba9c6ad9ea7938224bacec0686d1eb56b38387363f3b6b09363da898336.jpg)
സ്കൂട്ടർ ശ്രേണിയിൽ ചെറുപ്പക്കാരുടെ ഹരമായി മാറിയ ഹോണ്ട ഡിയോയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തുന്നു. ഭാരത് സ്‌റ്റേജ് IV എഞ്ചിന്‍ നിലവാരം കൈവരിച്ച ഡിയോയുടെ പതിപ്പാണ് കമ്പനി അവതരിപ്പിക്കുക.
പുത്തന്‍ ഡിയോയ്ക്ക് ഒട്ടേറെ പുതുമകൾ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഫ്രേണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും പൂര്‍ണ്ണമായും പുതിയതായിരിക്കും.
ഇതുകൂടാതെ മുന്‍ഭാഗത്ത് നലകിയിരിക്കുന്ന ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമിലാണ് പുത്തന്‍ ഡിയോ അവതരിപ്പിക്കുക.
എന്നാല്‍ എഞ്ചിന്‍ കരുത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുകയില്ല. 109.2 സിസി എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500ആര്‍പിഎമ്മില്‍ 8.77 എന്‍എം ടോര്‍ക്കുമേകും.
പുതിയ പതിപ്പിന് വില ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏകദേശം 50000 രൂപയാകും ഡല്‍ഹി എക്‌സ്‌ഷോറും വില. ഈ മാസം അവസാനത്തോടെ ഡിയോ വിപണിയിലെത്താനാണ് സാധ്യത.