/kalakaumudi/media/post_banners/113817da7a91932012570b9c34b7509b7c58bcfdd21d15082d74456531283a38.jpg)
ഹോണ്ട പുറത്തിറക്കുന്ന ഇലക്ട്രിക് കാറിന് പേരിട്ടു. ഹോണ്ട E. 97 bhp കരുത്തും 300 Nm torque ഉം പരമാവധി പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത മോട്ടോറായിരിക്കും ഹോണ്ട Eയുടെ പ്രത്യേകത. ഒറ്റ ചാര്‍ജ്ജില്‍ 201 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പിനിയുടെ അവകാശവാദം. എന്നാൽ ഹോണ്ട e ഇന്ത്യൻ വിപണയിൽ എത്തിക്കുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. അര്‍ബ്ബന്‍ EV കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട ഇ നിര്‍മ്മിച്ചിരിക്കുന്നത്. 30 മിനുട്ടുകള്‍ക്കുള്ളില്‍ 80 ശതമാനം ചാര്‍ജ് കേറുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും കാറിന്റെ മറ്റൊരു പ്രത്യേകതയാണ്.