രണ്ടു ലക്ഷം യൂണിറ്റ് വില്‍പന കടന്ന് ഹോണ്ട ഗ്രാസ്സിയ

കൊച്ചി: ഇന്ത്യയിലെ സ്‌കൂട്ടര്‍വത്കരണത്തിന്റെ നേതൃത്വം കൈയാളുന്ന ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യയുടെ 125 സിസി സ്‌കൂട്ടര്‍ ഗ്രാസിയയുടെ വില്‍പ്പന രണ്ടു ലക്ഷം യൂണിറ്റിനു മുകളിലെത്തി.

author-image
online desk
New Update
രണ്ടു ലക്ഷം യൂണിറ്റ് വില്‍പന കടന്ന് ഹോണ്ട ഗ്രാസ്സിയ

കൊച്ചി: ഇന്ത്യയിലെ സ്‌കൂട്ടര്‍വത്കരണത്തിന്റെ നേതൃത്വം കൈയാളുന്ന ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യയുടെ 125 സിസി സ്‌കൂട്ടര്‍ ഗ്രാസിയയുടെ വില്‍പ്പന രണ്ടു ലക്ഷം യൂണിറ്റിനു മുകളിലെത്തി. നഗരമേഖലയ്ക്കായി നിര്‍മ്മിച്ച ഗ്രാസിയ നിരത്തിലെത്തി 11 മാസത്തിനുള്ളിലാണ് രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ചതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

യുവത്വവും മറ്റാര്‍ക്കുമില്ലാത്ത പുതിയ സവിശേഷതകളും കൂട്ടിച്ചേര്‍ത്താണ് ഗ്രാസിയയുടെ രൂപകല്‍പ്പന. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍, പ്രകാശപൂരിതമയായ എല്‍ഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ സവിശേഷതകളോടെ ഇന്ത്യയില്‍ ഇറങ്ങിയ ആദ്യത്തെ സ്‌കൂട്ടറാണ് ഗ്രാസിയ എന്നും ഗുലേരിയ ചൂണ്ടിക്കാട്ടി.

ഹോണ്ടയുടെ പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള എച്ച്ഇടി എന്‍ജിനാണ് ഗ്രാസിയയില്‍ ഉപയോഗിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള പോക്കറ്റ്, സീറ്റ് ഓപ്പണര്‍ സ്വിച്ച്, സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, സുഖരമായ സീറ്റിംഗ്, കൂടുതല്‍ ലെഗ് സ്‌പേസ്, പ്രിമീയം ബ്ലാക്ക് അലോയി വീല്‍സ് തുടങ്ങിയ സവിശേഷതകളോടെയാണ് ഗ്രാസിയ നിരത്തിലെത്തിയിട്ടുള്ളത്, 2017 നവംബറിലാണ് ഗ്രാസിയ ഇന്ത്യന്‍ നിരത്തിലെത്തുന്നത്. നിരത്തിലെത്തി മൂന്നു മാസത്തിനുള്ളില്‍ വില്‍പ്പന അമ്പതിനായിരം യൂണിറ്റിനു മുകളിലെത്തി. കഴിഞ്ഞ ഏപ്രിലില്‍, അതായത് വെറും ആറു മാസത്തിനുള്ളില്‍ വില്‍പ്പന ഒരു ലക്ഷം യൂണിറ്റും കവിഞ്ഞു. അടുത്ത അഞ്ചുമസാത്തിനുള്ളില്‍ രണ്ടു ലക്ഷം യൂണിറ്റിനു മുകളില്‍ വില്‍പ്പന എത്തുകയായിരുന്നു. സാര്‍ക്ക് രാജ്യങ്ങള്‍, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്ക് ഗ്രാസിയയുടെ കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്.

honda grassia