/kalakaumudi/media/post_banners/a3df146ab87c12d94b8f1c4616cb2a7383d09943c86c62c28c0fed8f693cebd2.jpg)
ന്യൂഡല്‍ഹി: എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ഹോണ്ട കാര്‍ ഇന്ത്യ 41,580 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. 2012ല്‍ നിര്‍മിച്ച ഹോണ്ട ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് എന്നീ പ്രീമിയം മോഡലുകളാണ് ഹോണ്ട തിരിച്ചു വിളിക്കാനൊരുങ്ങുന്നത്. ജാപ്പനീസ് എയര്‍ബാഗ് കമ്പനിയായ തകാത്ത നിര്‍മ്മിച്ച എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ പ്രധാന വാഹന നിര്‍മ്മാതാക്കള്‍ക്കെല്ലാം എയര്‍ബാഗ് വിതരണം ചെയ്യുന്നത് തകാത്തയാണ്. 2016 ഫെബ്രുവരിയിലും ഫോക്‌സ്‌വാഗണ്‍, ഔഡി എന്നിവയുടെ 850000 കാറുകള്‍ തകാത്ത എയര്‍ബാഗ് സുരക്ഷിതമല്ലെന്നു കണ്ട് തിരിച്ചു വിളിച്ചിരുന്നു. ഹോണ്ട സിറ്റിയാണ് തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളില്‍ ഭൂരിഭാഗവും. സിറ്റിയുടെ 32,456 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 7265 ജാസ്, 1200 സിവിക്, 659 അക്കോര്‍ഡ് എന്നിങ്ങനെയാണ് മറ്റു കാറുകളുടെ കണക്കുകള്‍. 2016 ലെ ഫോക്‌സ്‌വാഗണ്‍ പ്രശ്‌നത്തിലെ പോലെ തന്നെ അപകട ഘട്ടത്തില്‍ എയര്‍ബാഗ് നിവര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഇന്‍ഫ്‌ളേറ്റര്‍ നിര്‍മ്മിച്ച രാസവസ്തുവിന്റെ നിലാവാരമില്ലായമയാണ് പുതിയ പ്രശ്‌നത്തിന്റെ കാരണം. പ്രശ്‌ന പരിഹാരത്തിന് പ്രത്യേക തുക ഹോണ്ട ഈടാക്കില്ല.