ലുക്ക് സ്റ്റൈലാക്കി ഹോണ്ട മൊബിലിയോ

ഹോണ്ടയുടെ എം.പി.വി ​മൊബി​ലിയോ മുഖം മിനുക്കി വിപണിയിലെത്തുന്നു. ഡിസൈനിലെ പ്രധാന മാറ്റങ്ങൾ. എഞ്ചിനിൽ മാറ്റങ്ങൾക്ക്​ ഹോണ്ട മുതിരില്ല. ജനുവരിയിൽ ഇന്തോനേഷ്യൻ വിപണിയിൽ കാർ ഹോണ്ട അവതരിപ്പിക്കുമെന്നാണ്​ സൂചന. ഡേ ടൈം റണിങ്​ ലൈറ്റോടു കൂടിയ പുതിയ ഹോറിസോണ്ടൽ ഹെഡ്​ലൈറ്റാണ്​ കാറിന്​ കമ്പനി നൽകിയിരിക്കുന്നത്​. ക്രോമിൽ പൊതിഞ്ഞതാണ്​ ഗ്രില്ല്​. പുതിയ അലോയ്​ വീലുകളും കാറിനായി ​േഹാണ്ട നൽകിയിരിക്കുന്നു.

author-image
Greeshma G Nair
New Update
ലുക്ക് സ്റ്റൈലാക്കി ഹോണ്ട മൊബിലിയോ

മുംബൈ: ഹോണ്ടയുടെ എം.പി.വി മൊബിലിയോ മുഖം മിനുക്കി വിപണിയിലെത്തുന്നു. ഡിസൈനിലെ പ്രധാന മാറ്റങ്ങൾ. എഞ്ചിനിൽ മാറ്റങ്ങൾക്ക് ഹോണ്ട മുതിരില്ല. ജനുവരിയിൽ ഇന്തോനേഷ്യൻ വിപണിയിൽ കാർ ഹോണ്ട അവതരിപ്പിക്കുമെന്നാണ് സൂചന. ഡേ ടൈം റണിങ് ലൈറ്റോടു കൂടിയ പുതിയ ഹോറിസോണ്ടൽ ഹെഡ്ലൈറ്റാണ് കാറിന് കമ്പനി നൽകിയിരിക്കുന്നത്. ക്രോമിൽ പൊതിഞ്ഞതാണ് ഗ്രില്ല്. പുതിയ അലോയ് വീലുകളും കാറിനായി േഹാണ്ട നൽകിയിരിക്കുന്നു.

എന്നാൽ വശങ്ങളിൽ കാര്യമായ മാറ്റത്തിന് കമ്പനി മുതിർന്നിട്ടില്ല. കാറിെൻറ പിൻവശത്തെ കുറിച്ചുള്ള സൂചനകൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. കാറിെൻറ ഇൻറിരീയറിലും ഡാഷ്ബോർഡിലും ഹോണ്ട മാറ്റം വരുത്തും. പ്രിമീയം നിലവാരത്തിലുള്ള ഇൻറിരീയറും പുതിയ ഡാഷ്ബോർഡും കാറിനുണ്ടാവും. ഇൻറിരീയറിലുള്ള അപ്ഹോൾസ്റ്ററിയിലും മാറ്റങ്ങൾ വരുത്തുമെന്നാണ് അറിയുന്നത്. സി.ആർ.വിക്ക് പിന്നിൽ ഒരു ചെറുകാർ. ഇതാണ് മൊബിലിയോയിലൂടെ ഹോണ്ട ലക്ഷ്യമിട്ടത്. എന്നാൽ വിൽപ്പന കണക്കിൽ സി.ആർ.വിയുടെ അടുത്തെങ്ങും എത്താൻ മൊബിലിയോക്ക് സാധിച്ചിരുന്നില്ല. ഇതു കൂടി കണക്കിലെടുത്താണ് മൊബിലിയോ പരിഷ്കരിച്ച് പുറത്തിറക്കാൻ ഹോണ്ട തീരുമാനിച്ചത്.

honda mobilio