/kalakaumudi/media/post_banners/bae4f71a7778f689f14f3ab7f6e8efcf67aae06f0010a832142496995abcdcd8.jpg)
ഇരുചക്ര വാഹന പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന മോഡലാണ് ഹോണ്ടയുടെ റിബല്‍.
രണ്ട് വേരിയന്റുകളിലാവും റിബല്‍ എത്തുക. റിബല്‍ 250, റിബല്‍ 500 എന്നീ വകഭേദങ്ങളാണ് റിബലിനുള്ളത്. 249 സിസി എഞ്ചിന് 26 പിഎസ് കരുത്താവും റിബല്‍ 250ന് ഉണ്ടാവുക. റിബല്‍ 500 വരുന്നത് 471 സിസി എഞ്ചിനുമായാണ്. 46 പിഎസ് കരുത്ത് ഈ വേരിയന്റിനുണ്ടാകും. രണ്ട് വകഭേദത്തിനും 6 സ്പീഡ് ഗീയര്‍ബോക്‌സാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ രൂപ മൂന്ന് ലക്ഷത്തിനും മൂന്നര ലക്ഷത്തിനും ഇടയിലാണ് രണ്ട് റിബല്‍ വകഭേദങ്ങളുടേയും വില എങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ വില അല്‍പം കുറയാനാണ് സാധ്യത.
ക്രൂസര്‍ ബൈക്കുകളായി ഇന്ത്യയില്‍ ഇപ്പോഴുമുള്ളത് എന്‍ഫീല്‍ഡിന്റെ തണ്ടര്‍ ബേഡും ബജാജിന്റെ അവഞ്ചറുമാണ്.