/kalakaumudi/media/post_banners/70941a2491c70dd27e6ae27ac961990506ad384c68e75a83c82077be7d8e9600.jpg)
കൊച്ചി : ഏറെ പുതുമകളോടെ ഹോണ്ടയുടെ പുതിയ ഹോണ്ട ഡബ്ള്യു ആർ വി കേരളത്തിൽ . ഹോണ്ടയുടെ പുതിയ സ്‌പോർട്ടി ലൈഫ് സ്റ്റൈൽ വാഹനമായ ഡബ്ള്യു ആർ വി കേരളം വിപണിയിൽ അവതരിപ്പിച്ചു .
ഡബ്ള്യു ആർ വിയുടെ വി എക്സ് എം ടി ഡീസൽ മോഡലിന് 10 .15 ലക്ഷം രൂപയും പെട്രോൾ മോഡലിന് 9 .14 ലക്ഷം രൂപയും എസ് എം ടി ഡീസൽ മോഡലിന് 8 .94 ലക്ഷവും , പെട്രോൾ മോഡലിന് 7 .90 ലക്ഷവുമാണ് കൊച്ചി എക്സ് ഷോ റൂം വില .
ഗൺ മെറ്റൽ ഫിനിഷുമായുള്ള അലോയ് വീൽ , പ്രീമിയം സ്പ്ലിറ് ടൈപ്പ് റിയർ കോമ്പിനേഷൻ ലൈറ്റ് , ക്ലോസ് ഫങ്ഷനും ഓട്ടോ റിവേഴ്‌സുമായുള്ള ഇലക്ട്രിക്കൽ സൺ റൂഫ് എന്നിവയും ഉണ്ട് .
1 .2 ലിറ്റർ പെട്രോൾ എൻജിൻ 6000 ആർ .പി എമ്മിൽ 4500 ആർ .പി എമ്മിൽ 110 എൻ .എം .ടോർക്കുമേകും.
ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളും ഡബ്ള്യു ആർ വിൽ ഒരുക്കിയിട്ടുണ്ട് .