രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ തലസ്ഥാനത്ത് എത്തി

By santhisenanhs.05 06 2022

imran-azhar

 

ഒരു തവണ ഇന്ധനം നിറച്ചാൽ കാറിൽ 650 കി.മീ ദൂരം പോകാം. ഇന്ധനം പക്ഷെ ഹൈഡ്രജനാണ്. രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ തിരുവനന്തപുരത്തെത്തി. ഹൈഡ്രജൻ കാറുകളുടെ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായണ് പുത്തൻ കാർ തലസ്ഥാനത്ത് എത്തിച്ചത്.

 

മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും, ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറിൻറെ പ്രവർത്തനം. കാർബൺ രഹിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ പരിസര മലിനീകരണം തീരെ കുറവ്.

 

ഹൈഡ്രജൻ വിതരണം വ്യാപകമായാൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ് രണ്ടര രൂപ മാത്രം. ഒരുകോടി അൻപത് ലക്ഷം രൂപയാണ് കാറിൻറെ വിപണി വില. തിരുവനന്തപുരത്തെ ടൊയോട്ടയുടെ ഷോറൂമിലാണ് കാർ സൂക്ഷിച്ചിരിക്കുന്നത്.

 

OTHER SECTIONS