/kalakaumudi/media/post_banners/b825b18f219a24c414aa1b8fd01ad125434b19cf9d10d38faa7fdd20324d29f4.jpg)
മിഡ്-സൈസ് എസ്.യു.വി. മോഡലായ ക്രെറ്റയുടെ 2024 പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് നിർമ്മാതാക്കളായ ഹ്യുണ്ടായി. ജനുവരി 16നാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുക. വാഹനത്തിന്റെ ഫീച്ചറുകൾ സംബന്ധിച്ച് സൂചനകൾ നൽകുന്ന ടീസർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എൽ ഷേപ്പിലുള്ള ഡി.ആർ.എൽ, കണക്ടഡ് ലൈറ്റ് സ്ട്രിപ്പ്, പുതിയ ഡിസൈനിൽ ഗ്രില്ല്, മസ്‌കുലർ ഡിസൈനിൽ ബമ്പർ, ഇതിലെ എൽഇഡി ഹെഡ്ലാമ്പ് എന്നിവയെല്ലാം പുതിയ ക്രെറ്റയെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു. 70 കണക്ടഡ് ഫീച്ചറുകളാണ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയ്ക്ക് ഉൾപ്പെടെ പ്രാധാന്യവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉണ്ടാകും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിങ്ങ് സിസ്റ്റം, എമർജൻസി ബ്രേക്കിങ്ങ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, കൊളീഷൻ അവോയിഡൻ എന്നിവ അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഹനത്തിൽ സുരക്ഷ ഒരുക്കുന്നു.
10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിങ്ങ് സംവിധാനം തുടങ്ങി അഡ്വാൻസ് ഫീച്ചറുകളും വാഹനത്തിന് പകിട്ടേകുന്നു.
115 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ, 160 ബി.എച്ച്.പി. പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ 115 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എന്നിവയായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്.