വില്‍പനയില്‍ വമ്പന്‍ നേട്ടവുമായി ഹ്യുണ്ടായ്

By Anu.03 02 2024

imran-azhar

 


ന്യൂഡല്‍ഹി: 2024 ജനുവരിയിലെ പ്രതിമാസ വില്‍പനയില്‍ വമ്പന്‍ നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ആഭ്യന്തര വിപണിയില്‍ 57,115 യൂണിറ്റുകളും കയറ്റുമതിക്കായി 10,500 യൂണിറ്റുകളും ഉള്‍പ്പെടുന്ന മൊത്തം 67,615 യൂണിറ്റുകള്‍ വിജയകരമായി വിറ്റു. ഇതിലൂടെ കമ്പനി 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയും 33.60 ശതമാനം പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി.

 

മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയറുകള്‍, പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവ സഹിതമുള്ള ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ വരവാണ് കമ്പനിയെ വമ്പന്‍ വില്‍പ്പനയ്ക്ക് സഹായിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

പുതിയ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഏകദേശം 50,000 ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചത്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പുതുക്കിയ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മെച്ചപ്പെടുത്തിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോയിന്റുകള്‍, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സാങ്കേതികവിദ്യ എന്നിവയാണ് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ പ്രധാന സവിശേഷതകള്‍.

 

 

OTHER SECTIONS