/kalakaumudi/media/post_banners/1ccddc9bba8bf90bb43ada21de98f1e89017b085d47360b5c05e1a31fec6da1d.jpg)
ഹ്യുണ്ടായുടെ സാൻട്രോ അടിമുടി മാറുന്നു. വാഹന പ്രേമികൾ പുതിയ സാൻട്രോയുടെ വരവ് ആഘോഷമാക്കുകയാണ്. വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിങ്ങിലും പുറമെയുള്ള ഡിസൈനിങ്ങിലും നിരവധി മാറ്റങ്ങളാണുള്ളത്. ഒക്ടോബറിൽ ആരംഭിച്ച ബുക്കിങ്ങിൽ 23500 കാറുകൾ ഇതിനോടകം തന്നെ ബുക്ക് ചെയ്തുകഴിഞ്ഞു.
1.1 ലീറ്റര്‍, എപ്‌സിലോന്‍ പെട്രോൾ എന്‍ജിനാണ് പുതിയ സാൻട്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. 69 ബി എച്ച് പി കരുത്ത്. ലീറ്ററിന് 20.3 കി മി വരെയാണ് ഇന്ധനക്ഷമത. 3.89 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സുഖകരമായ ദീർഘദൂര യാത്രയാണ് പുത്തൻ സാൻട്രോ വാഗ്ദാനം ചെയ്യുന്നത്.
ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, റിവേഴ്സ് ക്യാമറയുമുണ്ട്. ഏറ്റവും താണ മോഡലിനും എയർ ബാഗും എ ബി എസും.കാറിന്റെ മറ്റ് സവിശേഷതകളാണ്. മാനുവൽ, എംഎംടിക്ക്, സിഎൻജി, ഡിലൈറ്റ്, മാഗ്ന , സ്പോർട്സ് , ആസ്ത എന്നീ അഞ്ച് വകഭേദങ്ങളിലായി ഏഴ് നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. വാഹന വിപണിയിൽ മികച്ച പ്രതികരണമാണ് സാൻട്രോയ്ക്ക് ലഭിക്കുന്നത്.