/kalakaumudi/media/post_banners/1e50515dc4ebf5b21c1c146b7e594afa5bc38f54d6b7c2ac8f7674382ad2cb63.jpg)
ഹ്യുണ്ടേയുടെ കോംപാക്ട് സെഡാൻ സെഗ്‌മെന്റ് വാഹനമായ ഓറയുടെ ആദ്യ ചിത്രങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടു. ഐ10 നിയോസിനോട് രൂപസാദൃശ്യമുള്ള ഡിസൈനിങ്ങായിരിക്കും ഓറയുടേത്. ഡിസംബർ 19 വ്യാഴാഴ്ചയായിരിക്കും ഓറയുടെ ആദ്യ പ്രദർശനം നടക്കുക. നിരവധി പുത്തൻ ഫീച്ചറുകളോടുകൂടിയായിരിക്കും ഓറയുടെ രംഗപ്രവേശം. 1.2 ലീറ്റര്‍ കാപ്പ് ഡ്യുവല്‍ വി ടി വി ടിയും ഒരു ലീറ്റര്‍ ടര്‍ബോ ജി ഡി ഐയും. കൂടാതെ 1.2 ലീറ്റര്‍ യു ടു സി ആര്‍ ഡി ഐ ഡീസല്‍ എന്‍ജിന്‍ സഹിതവും കാര്‍ ലഭ്യമാവും.മലിനീകരണ നിയന്ത്രണത്തിലും ഓറ ഉയർന്ന നിലവാരം പുലർത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.