ഇന്ത്യൻ നിർമ്മിത നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷൻ ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു

ഇന്ത്യൻ നിർമ്മിത നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷൻ ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു.എംടി, സിവിടി ട്രാൻസ്‍മിഷൻ ഓപ്ഷനുകളുള്ള ടോപ്പ്-സ്പെക്ക് അസെന്റ ട്രിം ലെവലിൽ മാത്രമേ ഇത് ലഭ്യമാകൂ

author-image
Lekshmi
New Update
ഇന്ത്യൻ നിർമ്മിത നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷൻ ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു

ഇന്ത്യൻ നിർമ്മിത നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷൻ ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു.എംടി, സിവിടി ട്രാൻസ്‍മിഷൻ ഓപ്ഷനുകളുള്ള ടോപ്പ്-സ്പെക്ക് അസെന്റ ട്രിം ലെവലിൽ മാത്രമേ ഇത് ലഭ്യമാകൂ.റെഡ് എഡിഷൻ അപ്‌ഡേറ്റിന്റെ ഭാഗമായി, ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പർ, വീൽ ആർച്ചുകൾ, സൈഡ് ക്ലാഡിംഗ് എന്നിവയിൽ നിസ്സാൻ മാഗ്‌നൈറ്റ് റെഡ് ആക്‌സന്റുകൾ നൽകിയിട്ടുണ്ട്.ബൂട്ട് ലിഡ് ഗാർണിഷ്, റെഡ് എഡിഷൻ ഗ്രാഫിക്സ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, റെഡ് എഡിഷൻ ബാഡ്‌ജിംഗ് എന്നിവയും ഫ്രണ്ട് ഫെൻഡറുകളിൽ ലഭിക്കും.

പുതിയ മാഗ്നൈറ്റിന് ഉള്ളിൽ ഡാഷ്‌ബോർഡ്, ആംറെസ്റ്റ്, ഗിയർ ലിവർ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, സ്‌കഫ് പ്ലേറ്റുകൾ എന്നിവയിൽ ചുവന്ന ആക്‌സന്റുകളും കളറിംഗും ഉണ്ട്.ഇതൊരു ഫുൾ-ലോഡഡ് മാഗ്‌നൈറ്റ് ആയതിനാൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ക്ലസ്റ്റർ, റിയർ വ്യൂ ക്യാമറ, ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, വെഹിക്കിൾ ഡൈനാമിക്‌സ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എന്നിവ ലഭിക്കും.

99bhp/160Nm ഉത്പാദിപ്പിക്കുന്ന നിസാന്റെ 1.0-ലിറ്റർ ടർബോ പെട്രോളാണ് ദക്ഷിണാഫ്രിക്കൻ-സ്പെക്ക് മാഗ്നൈറ്റ് റെഡ് എഡിഷന് കരുത്തേകുന്നത്, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഉപയോഗിച്ച് സ്വന്തമാക്കാം. 1.0 ലിറ്റർ എംടി നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷന് 298300 രൂപയും (14.10 ലക്ഷം രൂപ) സിവിടി പതിപ്പിന് 325300 രൂപയുമാണ് (15.37 ലക്ഷം രൂപ) വില.നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉൽപ്പന്നമായ മാഗ്നൈറ്റിനെ 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

india nissan magnite red edition