/kalakaumudi/media/post_banners/73d928c79b6b156fc4788e6638ef9f9a6cadd15d3c710546e59e2e459da7e228.jpg)
ന്യൂഡൽഹി : ലോകത്ത് ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന രാജ്യമായി ഇന്ത്യ . ചൈനയെ പിൻതള്ളിയാണ് ഇന്ത്യയുടെ ഈ മുന്നേറ്റം . 1.77 കോടി ഇരു ചക്രവാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിഞ്ഞു.
അഥവ, പ്രതിദിനം 48,000ത്തിലധികം വാഹനങ്ങൾ വിൽക്കപ്പെടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇൗ കാലയളവിൽ ചൈനയിൽ വിറ്റുപോയത് 1.68 കോടി ഇരുചക്ര വാഹനങ്ങളാണ്. 60 ലക്ഷം വാഹനങ്ങൾ വിറ്റ ഇന്തോനേഷ്യയാണ് മൂന്നാമത്.
ഹോണ്ടയുടെ കഴിഞ്ഞവർഷത്തെ ഉപഭോക്താക്കളിൽ 35 ശതമാനവും സ്ത്രീകളായിരുന്നു. ചൈനയിൽ ഇരുചക്രവാഹന വിപണിയിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇടിവ് അനുഭവപ്പെടുന്നുണ്ട്.