/kalakaumudi/media/post_banners/3fc495894e2947d853574f84870098af9a63f0806a9aff51a1e0aec3ff93143c.jpg)
കൊച്ചി: കാര്‍ വില്പനയില്‍ വമ്പന്മാരെ പിന്തള്ളി ലോകത്തിലെ വലിയ മൂന്നാമത്തെ വിപണിയാകാനൊരുങ്ങി ഇന്ത്യ.കഴിഞ്ഞ ആറുമാസംകൊണ്ടു രാജ്യത്തെ കാര്‍ വില്പന 20 ലക്ഷം യൂണിറ്റിനു മുകളിലെത്തിയിരിക്കുകയാണ്.
അതായത്പല വികസ്വര രാജ്യങ്ങളുലെയും വാര്‍ഷിക വില്പനയേക്കാള്‍ കൂടുതലാണ്. ഇത് ഇനിയും തുടരുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ ഇന്ത്യ പുതിയ നേട്ടം കരസ്ഥമാക്കും.നിലവില്‍ ചൈനയ്ക്കും യുഎസിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് ജപ്പാനാണ്.
അതെസമയം ഡിസംബറോടെ രാജ്യത്തെ വാര്‍ഷിക വില്പന 40 ശതമാനം പിന്നിടുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ഉപഭോഗവുമായി കാര്‍ വില്പന ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വിലയിരുത്താന്‍ സഹായിക്കുന്നു.
ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കുള്ളില്‍ 10.25 ലക്ഷത്തോളം കാറുകളുടെ വില്പനയാണ് നടന്നത്.മാത്രമല്ല ഏപ്രില്‍-ജൂണ്‍ കാലയളവിലെ വില്പനയും 10 ലക്ഷം പിന്നിട്ടതായാണ് കണക്കാക്കുന്നത്.ജൂണില്‍ മാത്രം 3,28,909 കാറുകളാണ് വിറ്റുപോയത്.കഴിഞ്ഞ വര്‍ഷമാകട്ടെ 3.20.846 മാത്രമായിരുന്നു.