/kalakaumudi/media/post_banners/7efc540596b29bb02e30e6ed4500862f97a494f65846c1096b1afc763ce0ba00.jpg)
അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ സ്‌കൗട്ട് നിരയിലേക്കുള്ള പുതിയ അംഗമായ ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ പ്രീ ബുക്കിങ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍സ് ആരംഭിച്ചു.
ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കിയാണ് ഇന്ത്യന്‍ 'സ്‌കൗട്ട് ബോബര്‍ 2018' ബൈക്കിനുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുക. രാജ്യന്തരതലത്തില്‍ അരങ്ങേറ്റം കുറിച്ചാലുടന്‍ ബൈക്ക് ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ.
ഇന്ത്യന്‍ സ്‌കൗട്ടിന്റെ അതേ എന്‍ജിനാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന് ലഭിച്ചിരിക്കുന്നത്. ലിക്വിഡ് കൂള്‍ഡ്, തണ്ടര്‍ സ്ട്രോക് 111 വിട്വിന്‍ 1,311 സിസി എന്‍ജിന്‍ 100 ബിഎച്ച്പി കരുത്തും 97.7 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.
ഹാന്‍ഡില്‍ ബാര്‍, സീറ്റ് എന്നിവയനുസരിച്ച് ഫൂട്ട്പെഗിന്റെ സ്ഥാനം മാറിയിട്ടുണ്ട്. സിംഗ്ള്‍ സീറ്റാണ് സാധാരണ തരുന്നതെങ്കിലും പിന്നിലെ ഇരിപ്പിടം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍സിന്റെ യു എസ് വെബ്‌സൈറ്റില്‍ 'സ്‌കൗട്ടി'നും 'ബോബര്‍' പതിപ്പിനും ഒരേ വിലയാണ്: 11,449 ഡോളര്‍(7.30 ലക്ഷത്തോളം രൂപ). രാജ്യാന്തരതലത്തില്‍ ട്രയംഫ് 'ബോണ്‍വില്‍ ബോബര്‍', മോട്ടോ 'ഗൂസി വി നയന്‍ ബോബര്‍', ഹാര്‍ലി ഡേവിഡ്‌സന്‍ 'ഫോര്‍ട്ടി എയ്റ്റ്' തുടങ്ങിയവയോടാണ് 'സ്‌കൗട്ട് ബോബറി'ന്റെ മത്സരം.