ഇന്ത്യന്‍ സ്കൌട്ട് ബോബര്‍ ഇന്ത്യയിലേക്ക്

മുംബയ്: ചിരപുരാതന അമേരിക്കന്‍ കന്പനി ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്‍റെ ഇന്ത്യന്‍ സ്കൌട്ട് ബോബര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു.

author-image
praveen prasannan
New Update
ഇന്ത്യന്‍ സ്കൌട്ട് ബോബര്‍ ഇന്ത്യയിലേക്ക്

മുംബയ്: ചിരപുരാതന അമേരിക്കന്‍ കന്പനി ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്‍റെ ഇന്ത്യന്‍ സ്കൌട്ട് ബോബര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ബോബര്‍ ബൈക്കുകളാണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്‍റെ പ്രത്യേകത.

കന്പനിയുടെ ഏറ്റവും പുതിയ മോഡലാണ് ഇന്ത്യന്‍ സ്കൌട്ട് ബോബര്‍. ഇതുവരെ പേര് മാത്രമായിരുന്നു കന്പനിക്ക് ഇന്ത്യയുമായുള്ള ബന്ധം. ഇപ്പോള്‍ 13.95 ലക്ഷം രൂപ വില വരുന്ന ബൈക്ക് ഇന്ത്യയിലേക്ക് വരികയാണ്.

റെഡ് ആന്‍ഡ് മാറ്റ് ബ്ളാക്ക്, ഗ്രേ സില്‍വര്‍ നിറങ്ങളില്‍ ഇന്ത്യന്‍ സ്കൌട്ട് ബോബര്‍ ലഭ്യമാകും. എഞ്ചിന്‍ കപ്പാസിറ്റി 1133 സി സിയാണ്. ഭാരം 2543 കിലോ.

indian scout bober to india