/kalakaumudi/media/post_banners/a340781542af458b8a830e9adeb51943135c1ac1cb068ad58cda9add27505133.jpg)
ഇന്നോവ ക്രിസ്റ്റ 17 ഇഞ്ച് അലോയ് വീലുകൾ ഉപേക്ഷിച്ചു. സാധാരണ വകഭേദങ്ങൾക്ക് 16 ഇഞ്ച് അലോയ് വീലുകളും മുന്തിയ വകഭേദമായ സെഡ്എക്സിനു 17 ഇഞ്ച് അലോയ് വീലുകളുമാണ് ഉപയോഗിച്ചിരുന്നത്. 215/55 വലുപ്പമുള്ള ടയറുകൾ ഇട്ട 17 ഇഞ്ച് വീലുകൾ കാഴ്ചയ്ക്ക് ഭംഗി നൽകുന്നുണ്ടെങ്കിലും യാത്രാസുഖം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ വകഭേദങ്ങൾക്കും 16 ഇഞ്ച് വീലുകൾ ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചത്.
2017 ൽ നിർമിക്കുന്ന എല്ലാ ഇന്നോവ ക്രിസ്റ്റകൾക്കും 16 ഇഞ്ച് വീലുകളായിരിക്കും. ഇവയ്ക്ക് പഴയതുപോലെ 205/65 വലുപ്പമുള്ള ടയറുകളാണ് ഉപയോഗിക്കുക. സൈഡ് വാളിനു പൊക്കം കൂടിയ ടയർ ആയതിനാൽ വീലിനു കേടുപറ്റാൻ സാധ്യത കുറവുണ്ട്. ഇവയ്ക്ക് 17 ഇഞ്ച് ടയറിനെ അപേക്ഷിച്ച് വിലയും കുറവാണ്.
പെട്രോൾ , ഡീസൽ എൻജിൻ വകഭേദങ്ങൾ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. 2.7 ലീറ്റർ ,നാല് സിലിണ്ടർ പെട്രോൾ എൻജിന് 164 ബിഎച്ച്പി -245 എൻ എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വൽ ,ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്.ലീറ്ററിന് 10.93 കിമീ ആണ് ഓട്ടോമാറ്റിക്കിന് എആർ എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. മാന്വലിന് ഇത് 9.89 കിമീ /ലീറ്റർ .
ഡീസലിന് എൻജിൻ ഓപ്ഷനുകളുണ്ട്. 2.4 ലീറ്റർ ജിഡി ടർബോ ഡീസൽ എൻജിൻ .147 ബിഎച്ച്പി -343 എൻ എം ആണ് എൻജിൻ ശേഷി. അഞ്ച് സ്പീഡ് മാന്വൽ ഗീയർ ബോക്സുള്ള 2.4 ലീറ്റർ വേരിയന്റിന് 15.10 കിമീ ലീറ്റർ മൈലേജ് എആർ എ സാക്ഷ്യപ്പെടുത്തുന്നു. 2.8 ലീറ്റർ ടർബോ ഡീസൽ എൻജിന് 174 ബിഎച്ച്പി -360 എൻ എം ആണ് ശേഷി. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിന്റെ ഗീയർ ബോക്സ്. ലീറ്ററിന് 14.29 കിമീ ആണ് മൈലേജ്. എല്ലാ വകഭേദങ്ങൾക്കും മൂന്ന് എയർബാഗുകളും എബിഎസും ബ്രേക്ക് അസിസ്റ്റുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
