റെക്കോര്‍ഡ് വില്‍പനയുമായി ഇന്നോവ ഹൈക്രോസ്

റെക്കോര്‍ഡ് വില്‍പനയുമായി ഇന്നോവ ഹൈക്രോസ്. വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഇന്നോവ ഹൈക്രോസിന്റെ വില്പന 50,000 പിന്നിട്ടു.

author-image
anu
New Update
റെക്കോര്‍ഡ് വില്‍പനയുമായി ഇന്നോവ ഹൈക്രോസ്

 

കൊച്ചി: റെക്കോര്‍ഡ് വില്‍പനയുമായി ഇന്നോവ ഹൈക്രോസ്. വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഇന്നോവ ഹൈക്രോസിന്റെ വില്പന 50,000 പിന്നിട്ടു. വിപണിയില്‍ അവതരിപ്പിച്ച് 14 മാസത്തിനകമാണ് ഈ നേട്ടം കൈവരിച്ചത്.

ടൊയോട്ട ഗ്ലോബല്‍ ആര്‍ക്കിടെക്ചറിനെ (ടി.എന്‍.ജി.എ.) അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത ഇന്നോവ ഹൈക്രോസ്, 2022 നവംബറിലാണ് വിപണിയിലെത്തിയത്. സെല്‍ഫ് ചാര്‍ജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് ഹൈക്രോസിലുള്ളത്. 2.0 ലിറ്റര്‍ നാലു സിലിന്‍ഡര്‍ ഗ്യാസോലൈന്‍ എന്‍ജിനാണ്.

automobile toyota innova hycross