/kalakaumudi/media/post_banners/4de527bee91005e72b80345fac1e82e8309254a30598f59155b82a66f09b4325.jpg)
ജാഗ്വാര്‍ എഫ് ടൈപ്പ് എസ് വി ആര്‍ ഇന്ത്യയില്‍ എത്തി. ഇന്ത്യയില്‍ ജാഗ്വാറിന്‍റെഏറ്റവും ഉയര്‍ന്ന വിലയുള്ള വാഹനമാണിത്.
എഫ് ടൈപ്പ് എസ് വി ആറിന്‍റെ കൂപ്പെ വെര്‍ഷന്‍ ഡല്‍ഹി എക്സ് ഷോറൂം വില 2.45 കോടി രൂപയാണ്. കണ്‍വേര്‍ട്ടബിള്‍ വെര്‍ഷന്‍ എഫ് ടൈപ്പ് എസ് വി ആര്‍ 2.63 കോടി രൂപയാണ് വില.
എഫ് ടൈപ്പ് എസ് വി ആറിന്‍റെ ഇരുപതിപ്പുകളിലും 5.0 ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി 8 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 575 ബി എച്ച് പിയും 700 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എഫ് ടൈപ്പ് എസ് വി ആര്‍ 25 ബി എച്ച് പിയും 20 എന്‍ എം ടോര്‍ക്കും എഫ് ടൈപ്പ് ആറിനേക്കാളും അധികം ഉത്പാദിപ്പിക്കും.
പുതിയ ചാര്‍ജ് എയര്‍ കൂളറുകള്‍, വലുപ്പമേറിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ ഇന്‍കോണല്‍ ടൈറ്റാനിയം എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് എഫ് ~ടൈപ്പ് എസ് വി ആറിന്‍റെ സവിശേഷതകള്‍. പുതുക്കിയ ഫ്രണ്ട് ബന്പറും റിയര്‍ വെന്‍റൂറി ടണലുകളും കാര്‍ബണ്‍ ഫൈബര്‍ റിയര്‍ സ്പോയിലറും മികവുറ്റ എയറോഡൈനാമിക്സാണ് നല്‍കുന്നത്.
ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ ഒരുങ്ങുന്ന എഫ് ടൈപ്പ് എസ് വി ആറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല വഹിക്കുന്നത്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.7 സെക്കന്‍ഡാണ് വേണ്ടത്. കൂപെ വേരിയന്‍റ് മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗതയില്‍ വരെ പായും. എഫ് ടൈപ്പ് എസ് വി ആര്‍ മണിക്കൂറീല്‍ പരമാവധി 314 കിലോമീറ്ററില്‍ വരെ പായും