മേക്കപ്പ് മാന് ജാക്വിലിന്റെ പിറന്നാൾ സമ്മാനം ; ജീപ്പ് കോമ്പസ്

ബോളിവുഡ് താര സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തന്റെ മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റിനു സമ്മാനമായി നൽകുന്നത് . ഒരു ജീപ്പ് കോംപസാണ് മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റിനു പിറന്നാള്‍ ദിനത്തില്‍ സമ്മാനം നല്‍കിയത്. രാജ്യത്തെ വാഹനവിപണിയില്‍ വിപ്ളവം സൃഷ്ടിച്ച വാഹനമാണ് ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എന്ന മോഡല്‍. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.

author-image
Abhirami Sajikumar
New Update

മലയാളിയായ തന്‍റെ മുഖ്യ മേക്കപ്പ്മാനാണ് ജാക്വിലിന്‍ കോംപസ് സമ്മാനിച്ചത്. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 14.95 ലക്ഷം രൂപയാണ്. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില കുറയാനുള്ള പ്രധാന കാരണവും ഇതാണ്. 
17.1 കിലോമീറ്ററാണ് കമ്ബനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. വാഹനത്തിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്‌പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. എയര്‍ബാഗ്, എബിഎസ്, ഇലക്‌ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി സുരക്ഷാസന്നാഹങ്ങളും ഇതില്‍ ലഭ്യമാണ്.

jaquilin