മികച്ച ഓഫറുകളുമായി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്

ഉപഭോക്താക്കള്‍ക്കായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് മികച്ച ഡിസംബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.

author-image
anu
New Update
മികച്ച ഓഫറുകളുമായി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്

 

കൊച്ചി: ഉപഭോക്താക്കള്‍ക്കായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് മികച്ച ഡിസംബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഇഎംഐ സ്‌കീമുകള്‍, എക്‌സ്റ്റെന്‍ഡഡ് വാറന്റി, റൈഡിംഗ് ഗിയറുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍, 2023 ഡിസംബര്‍ 31 വരെ ഡെലിവറിയ്ക്ക് ആക്‌സസറികള്‍ എന്നിവ ഈ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ മോഡലുകളില്‍ എക്‌സ്‌ചേഞ്ച് ബോണസ് ഓഫറുമുണ്ട്.

ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ എല്ലാ മോഡലുകള്‍ക്കും 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ എക്‌സ്റ്റെന്‍ഡഡ് വാറന്റി ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ഓഫര്‍ 2 വര്‍ഷം അല്ലെങ്കില്‍ 24,000 കിലോമീറ്ററാണ്. എന്നാല്‍ ഡിസംബറില്‍ എടുക്കുന്ന എല്ലാ ഡെലിവറികള്‍ക്കും അധിക ചെലവില്ലാതെ എക്‌സ്റ്റെന്‍ഡഡ് വാറന്റി ലഭ്യമാണ്.

ഐഡിഎഫ്‌സിയില്‍ നിന്നുള്ള ആകര്‍ഷകമായ കുറഞ്ഞ ഇഎംഐ സ്‌കീമുകള്‍ വെറും 1,888രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഓഫര്‍ എല്ലാ ജാവ, യെസ്ഡി മോഡലുകളിലും ലഭ്യമാണ്.

automobiles Latest News