/kalakaumudi/media/post_banners/dcc53ad112d739e750055c542421245dc05828a89d5f8442834177ef42cad8cf.jpg)
ഒരുകാലത്ത് യുവാക്കളുടെ മനം കീഴടക്കിയ വാഹനമാണ് ജാവ. രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് ജാവ. ജാവയുടെ ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് പുണെയിലാണ്. ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. പഴയ മോഡലിലെ ട്വിൻ സൈലൻസറാണ് പുതിയ മോഡലിലും. 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിനാണ് പുതിയ ജാവക്ക് കരുത്ത് പകരുന്നത്. പുണെയിൽ 60 ഡീലർഷിപ്പുകളും അടുത്ത മാർച്ചിൽ 105 പുതിയ ഡീലർഷിപ്പുകളും ആരംഭിക്കും. കേരളത്തിൽ ആദ്യ ഘട്ടത്തിൽ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം ഡീലർഷിപ്പുകൾ ആരംഭിക്കും. എബിഎസും ഡിസ്ക് ബ്രേക്കും വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.