/kalakaumudi/media/post_banners/b183e5aef9b0055a4340df837780f6077a5f172d0c31f57ac4712dfe89e9fd5a.jpg)
കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ജീപ്പ്. ജീപ്പിന്റെ കോമ്പസ് എന്ന മോഡലിന് വാഹന പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ കാർ വിപണിയിൽ മറ്റ് കമ്പനികൾക്ക് ഏറെ വെല്ലുവിളി ഉയർത്തികൊണ്ട് ജീപ്പ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് റെനഗേഡ് എസ് യു വി. കോമ്പസ്സിൽ നിന്നും ചെറിയ മാറ്റങ്ങളെ റെനഗേഡിന് ഉള്ളു. കോമ്പസ്സിനെ പോലെ തന്നെ വാഹന കമ്പക്കാരെ ആകർഷിക്കുന്ന മോഡൽ തന്നെയാണ് റെനഗേഡ്. 2.0 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനാണ് റെനഗേഡിൽ ഉപയോഗിച്ചിരിക്കുന്നത്. 140 എച്ച് പി പവർ ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. തുടക്കത്തിൽ വില കുറച്ച് വാഹനത്തിന്റെ ജനശ്രദ്ധ ആകർഷിക്കാനാണ് കമ്പനിയുടെ തീരുമാനം. വിറ്റാര ബ്രെസ്സയും പ്രീമിയം ഹാച്ച്ബാക്കുകളും ആയിരിക്കും റെനഗേഡിന്റെ പ്രധാന എതിരാളികൾ.