ജിപ്സി പുതിയ രൂപത്തിലെത്തും

ജിപ്സി പുതിയ രൂപത്തില്‍ പുറത്തിറങ്ങുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ ജിപ്സി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

author-image
praveen prasannan
New Update
ജിപ്സി പുതിയ രൂപത്തിലെത്തും

ജിപ്സി പുതിയ രൂപത്തില്‍ പുറത്തിറങ്ങുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ ജിപ്സി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

സുസുകിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുളള ജിംനി നിര്‍മ്മിക്കുന്നത് ഇന്ത്യയിലായിരിക്കും. സുസുകിക്ക് രാജ്യാന്തര വിപണിയിലുളള ചെറു എസ് യു വിയായ ജിംനിയുടെ രണ്ടാം തലമുറയാണ് ജിപ്സിയായി 1985ല്‍ ഇന്ത്യയിലെത്തുന്നത്.

ഓണ്‍ റോഡും ഓഫ് റോഡും ഒരു പോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയില്‍ സബ് കോംപാക്ട്എസ് യു വി സെഗ്മന്‍റിലേക്കാണ് അങ്കത്തിനെത്തുന്നത്. 2017 അവസാനത്തില്‍ കന്പനിയുടെ ചെറു എസ് യു വി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ബലെനോ, ഇഗ്നിസ് എന്നിവ നിര്‍മ്മിക്കുന്ന അതേ പ്ളാറ്റ്ഫോമിലാണ് ജിംനിയും നിര്‍മ്മിക്കുന്നത്. മാരുതിയുടെ ഗുജറാത്തിലെ നിര്‍മ്മാണശാലയില്‍ ഈ വര്‍ഷം പുതിയ പതിപ്പിന്‍റെ നിര്‍മ്മാണം തുടങ്ങും.

ഏതായാലും മാരുതി ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ജിംനി ജപ്പാന്‍ വിപണിയില്‍ എത്തിയത് 1970ലാണ്. ഇനി ഇറങ്ങാന്‍ പോകുന്നത് ജിംനിയുടെ നാലാം തലമുറയാണ്.

തുടക്കത്തില്‍ ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജറ്റ്, 1.4 ലിറ്റര്‍ ബുസ്റ്റര്‍ ജറ്റ് എന്നീ എഞ്ചിനുകളുണ്ടാകും. ഡീസല്‍ എഞ്ചിന്‍ ഉണ്ടാകാന്‍ ഇടയില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

jipsy in new look