7.1 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും, കേരളത്തിൽ ആദ്യം; സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി ജോജു ജോർജ്

മലയാള സിനിമയിൽ മമ്മൂട്ടിയും, ദുൽഖർ സൽമാനും, ആസിഫ് അലിയും പൃഥ്വിരാജുമൊക്കെ കഴിഞ്ഞാൽ വണ്ടി ഭ്രാന്തിന്റെ കാര്യത്തിൽ ഒരല്പം മുന്നിട്ട് നിൽക്കുന്ന താരമാണ് ജോജു ജോർജ്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

New Update
7.1 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും, കേരളത്തിൽ ആദ്യം; സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി ജോജു ജോർജ്

മലയാള സിനിമയിൽ മമ്മൂട്ടിയും, ദുൽഖർ സൽമാനും, ആസിഫ് അലിയും പൃഥ്വിരാജുമൊക്കെ കഴിഞ്ഞാൽ വണ്ടി ഭ്രാന്തിന്റെ കാര്യത്തിൽ ഒരല്പം മുന്നിട്ട് നിൽക്കുന്ന താരമാണ് ജോജു ജോർജ്.

ഇപ്പോഴിതാ മിനി കൂപ്പറിന്റെ സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കിയിരിക്കുകയാണ് താരം.

ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മാത്രം മതി ഈ കുഞ്ഞൻ വാഹനത്തിന്.

1998 സിസി എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും.

ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം ജോജു സ്വന്തമാക്കിയിരിക്കുന്നത്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യ കാറാണിത്.

joju george