/kalakaumudi/media/post_banners/bb28fdbb54bd584f16124ad54cd88fd7833ea3ebc6c55dc77590c4d70b14b03b.jpg)
ജീപ്പ് റാംഗ്ലറും മിനി കൂപ്പറും ബെൻസുമെല്ലാമുള്ള ജോജുവിന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ.
കാറുകളും എസ്‍യുവികളും മാത്രമല്ല ബൈക്കുകളോടും അടങ്ങാത്ത അഭിനിവേശമുണ്ടെന്നാണ് ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിൾ സൂപ്പർ ബൈക്ക് സ്വന്തമാക്കിയ താരം പറയുന്നത്. ഏകദേശം 8.86 ലക്ഷം രൂപ വില വരുന്ന ബൈക്ക് കഴിഞ്ഞ ദിവസമാണ് ജോജു വാങ്ങിയത്.
ലോകോത്തര ബൈക്കുകൾ നിർമിക്കുന്ന ബ്രിട്ടിഷ് കമ്പനിയായ ട്രയംഫിന്റെ ഏറ്റവും മികച്ച സ്ട്രീറ്റ് ബൈക്കുകളിലൊന്നാണ് സ്ട്രീറ്റ് ട്രിപ്പിൾ. 765 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 118 പിഎസ് കരുത്തും 79 എൻഎം ടോർക്കുമുണ്ട്.