വില്‍പന ഒരുലക്ഷം പിന്നിട്ട് ജോയ് ഇബൈക്ക്

'ജോയ് ഇബൈക്ക്' ബ്രാന്‍ഡില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ വാര്‍ഡവിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ലി.യു.ഐ.എം.എല്‍) ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒരു ലക്ഷം യൂണിറ്റ് മറികടന്നു.

author-image
anu
New Update
വില്‍പന ഒരുലക്ഷം പിന്നിട്ട് ജോയ് ഇബൈക്ക്

കൊച്ചി: 'ജോയ് ഇബൈക്ക്' ബ്രാന്‍ഡില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ വാര്‍ഡവിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ലി.യു.ഐ.എം.എല്‍) ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒരു ലക്ഷം യൂണിറ്റ് മറികടന്നു. ഇതിനോടനുബന്ധിച്ച് വഡോദരയിലെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും പുറത്തിറക്കി.

പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷ സൂചകമായി മിഹോസ്, വോള്‍ഫ്+, ജെന്‍ നെക്സ്റ്റ് നാനു+ എന്നീ മോഡലുകള്‍ക്ക് 30,000 രൂപ ഇളവും, സൗജന്യ ഇന്‍ഷ്വറന്‍സും പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജോയ് ഇബൈക്ക് ഡീലര്‍ഷിപ്പുകളിലും മാര്‍ച്ച് 31 വരെ ഓഫറുകള്‍ ലഭ്യമാവും.

automobile Latest News joy e bike