/kalakaumudi/media/post_banners/6c4550307aed07bd9cb1abe55091c59931347bd9814e2d650241986530ae5cd5.jpg)
കവാസാക്കിയുടെ നിൻജ 1000 ഇന്ത്യയിൽ എത്തി. ജാപ്പനീസ് മോട്ടോർ വാഹന നിർമ്മാതാക്കളായ ഇന്ത്യ കാവാസാക്കിയുടെയാണ് വാഹനം. പുതിയ നിൻജ 1000 ൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിൻജ 1000 നെ പഴയ മോഡലിൽ നിന്നും വ്യത്യസ്തനാക്കിയിട്ടുണ്ട്. ത്രീ മോഡ് കാവാസാക്കി ട്രാന്സാക്ഷനാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. 1,043 സി സി, 16 വാൽവ്, ഇൻ ലൈൻ ഫോർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ബൈക്കിൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 10,000 ആർ പി എമ്മിൽ 140 ബി എച്ച് പി വരെ കരുത്തും 7,300 ആർ പി എമ്മിൽ 111 എൻ എം ടോർക്കും ഈ എൻജിൻ പ്രധാനം ചെയ്യുന്നു. ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. കാവാസാക്കി നിൻജ 1000 ന്റെ എക്സ്‌ഷോറൂം വില 9.99 ലക്ഷം രൂപയാണ്. 19 ലിറ്റർ ഇന്ധനമാണ് വാഹനത്തിന് ഉൾക്കൊള്ളാനാകുന്നത്.