/kalakaumudi/media/post_banners/f69ff25ee56ea5a85a1d4c6537f28e56f5aa4aba1d0085e392efa04bd4a3d135.jpg)
2019ൽ വാഹന നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന വാഹന നിർമ്മാതാക്കളാണ് കിയ. കിയയുടെ പ്രീമിയം ഹാച്ച്ബാക്കായ സീഡാണ് മറ്റ് കമ്പിനികളുമായി മത്സരിക്കാനിറങ്ങുന്നത്. റെഡ് ആന്‍ഡ് ബ്ലാക്ക് ഡുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് സീഡ് പുറത്തിറക്കുന്നത്. സ്‌പോര്‍ട്ടി ബമ്പറുകള്‍, 17 ഇഞ്ച് അലോയി എന്നിവ വാഹനത്തിന്റെ മാറ്റ് കൂട്ടും. 140 എച്ച്പി പവര്‍ നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 136 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സീഡിന് കരുത്ത് പകരുന്നത്. ഫോക്സ്‍വാഗൻ ഗോൾഫ്, ഹ്യുണ്ടേയ് ഐ 30 തുടങ്ങിയ വാഹനങ്ങളാകും സീഡിന്റെ എതിരാളികൾ. വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിങ്ങിലും മികവ് പുലർത്തിയിട്ടുണ്ട്. കിയ എസ് യു വി വാഹനങ്ങളും പുറത്തിറക്കും. സെവന്‍ സ്പീഡ് ഡുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും സീഡിന്റെ സവിശേഷതകളാണ്.